Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൂര്യനെല്ലി പാലം...

സൂര്യനെല്ലി പാലം അപകടത്തിൽ; കൊളുക്കുമല യാത്ര ഭീഷണിയിൽ

text_fields
bookmark_border
മൂന്നാര്‍: കാലവര്‍ഷത്തെ തുടര്‍ന്ന് വീണ്ടും അപകടത്തിലായ മൂന്നാര്‍-സൂര്യനെല്ലി പാലം പുനര്‍നിർമിക്കാൻ നടപടിയില്ല. സൂര്യനെല്ലി തോടിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന പാലത്തി​െൻറ തകര്‍ച്ചക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാലവര്‍ഷത്തില്‍ മഴവെള്ളം ശക്തമായി ഒഴുകിയതോടെ പാലത്തി​െൻറ കരിങ്കല്‍ ഭിത്തി അടര്‍ന്നുവീണിരുന്നു. പ്രളയം താണ്ഡവമാടിയതോടെ കരിങ്കല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന് പാലം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇരുവശത്തായി നിർമിച്ചിരിക്കുന്ന കരിങ്കല്ലുകള്‍ അടര്‍ന്നുവീണതോടെ വലിയവാഹനങ്ങള്‍ ഭയപ്പാടോടെയാണ് കടന്നുപോകുന്നത്. അപ്പര്‍ സൂര്യനെല്ലി, ഫാക്ടറി ഡിവിഷന്‍, ഗുണ്ടുമല, കൊളുക്കുമല, ബോഡിമെട്ട് അടക്കമുള്ളവര്‍ക്ക് ഏക ആശ്രയം സൂര്യനെല്ലി പാലമാണ്. കൊളുക്കുമലയിലേക്ക് സഞ്ചാരികൾ പോകുന്നതും ഇതിലെയാണ്. പാലം തകര്‍ന്നാല്‍ ഇവരുടെ കുട്ടികളുടെ പഠനമടക്കം പ്രതിസന്ധിയിലാകും. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാര്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും സൂര്യനെല്ലി പാലം പുനര്‍നിര്‍മിക്കുന്നതിന് നടപടിയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story