Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രളയം ജീവനെടുത്ത...

പ്രളയം ജീവനെടുത്ത സ​ുഹൃത്തി​െൻറ കുടുംബത്തിന്​ ഒാ​േട്ടാ നൽകി വിദ്യാർഥികൾ

text_fields
bookmark_border
മൂന്നാര്‍: പ്രളയം ജീവൻ കവർന്ന പൂർവവിദ്യാർഥിയുടെ കുടുംബത്തിന് ഉപജീവനത്തിന് ഓട്ടോ നല്‍കി ചിന്നക്കനാലില്‍ പ്ര വര്‍ത്തിക്കുന്ന മൗണ്ട് ഫോര്‍ട്ട് സ്‌കൂൾ വിദ്യാർഥികളും അധികൃതരും. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഉമേഷി​െൻറ കുടുംബത്തിനാണ് ഓട്ടോ വാങ്ങി നല്‍കിയത്. കഴിഞ്ഞ 16ന് പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദേവികുളം സ്വദേശിയായ ബാലകൃഷ്ണൻ-സതി ദമ്പതികളുടെ മകന്‍ ഉമേഷ് കൃഷ്ണൻ മരിക്കുകയും ബാലകൃഷ്ണ​െൻറ ഓട്ടോ പൂര്‍ണമായി തകരുകയും ചെയ്തു. പത്താം ക്ലാസ് പൂർത്തിയാക്കി മറ്റൊരു സ്കൂളിൽ തുടർപഠനം നടത്തുന്നതിനിടെയാണ് ഉമേഷിനെ തേടി ദുരന്തമെന്തിയത്. സ്‌കൂള്‍ പ്രിൻസിപ്പൽ ബ്രദര്‍ ഫ്രാന്‍സിസ് സേവ്യറും വിദ്യാർഥികളും കഴിഞ്ഞ ദിവസം ഉമേഷി​െൻറ വീട് സന്ദര്‍ശിച്ചതോടെയാണ് കുടുംബത്തി​െൻറ സ്ഥിതി അറിയുന്നത്. പിന്നീട് സുഹൃത്തിനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ പണം പിരിച്ചു. സ്‌കൂള്‍ അധികൃതരും വിവിധ ഭാഗങ്ങളില്‍നിന്ന് പണം കണ്ടെത്തിയതോടെ ഓട്ടോ നല്‍കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഉമേഷി​െൻറ മാതാവ് സതിക്ക് പ്രൻസിപ്പൽ ഫ്രാൻസിസ് സേവ്യര്‍ വാഹനത്തി​െൻറ താക്കോല്‍ കൈമാറി. മൂന്നാര്‍ മേഖലയില്‍ വീട് ഭാഗികമായി നഷ്ടപ്പെട്ട മൂന്ന് സുഹൃത്തുക്കളുടെ വീടുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും പണം കണ്ടെത്തി. അടുത്തദിവസം അവരുടെ വീടുകളുടെ പണി ആരംഭിക്കുമെന്നും വിദ്യാർഥികൾ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story