Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്നേഹ സമ്മാനമായി...

സ്നേഹ സമ്മാനമായി കുടുക്കയിലെ സമ്പാദ്യം

text_fields
bookmark_border
കാളിയാർ: സ​െൻറ് മേരീസ് ഹയർ ‍സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ 'സ്നേഹവീടി'നായി കുടുക്കയിലെ സമ്പാദ്യം നൽകി. എൻ.എസ്. എസ്, സ്കൗട്ട് ആൻറ് ഗൈഡ് നേതൃത്വത്തില്‍ എഴുമുട്ടത്ത് പണിയാരംഭിച്ച വീടി​െൻറ ധനസമാഹരണത്തിനാണ് കുട്ടികള്‍ സമ്പാദ്യം കൈമാറിയത്. ക്ലാസുകളില്‍ ഓരോ കുടുക്കകള്‍ സ്ഥാപിച്ച് ദിവസേന െചലവാക്കാന്‍ കിട്ടുന്ന പണം ക്ലാസ് ലീഡർമാരുടെ നേതൃത്വത്തില്‍ അതിൽ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് കുടുക്ക പൊട്ടിച്ച് സമ്പാദ്യം മുഴുവൻ 'സഹപാഠിക്കൊരു സ്നേഹവീട്' പദ്ധതിക്ക് നൽകി‍. മാനേജർ ഫാ. ജോണ്‍ ആനിക്കോട്ടിൽ, പ്രിൻസിപ്പൽ ബിജു ജോസഫ്‌, ഹെഡ്മിസ്‌ട്രസ് സിനിമോൾ ജോസ്, പി.ടി.എ പ്രസിഡൻറ് സത്യദാസ് ജോസഫ്‌ എന്നിവര്‍ കുട്ടികളെ അഭിനന്ദിച്ചു. സ്നേഹവീടി​െൻറ നിർമാണത്തിന് ജെയിന്‍ ജോസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡാലി കെ. സക്കറിയസ്, കവിത തോമസ്‌, ജൈമോള്‍ അഗസ്റ്റിൻ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story