Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരിയാപുരത്ത് കൗതുകം...

മരിയാപുരത്ത് കൗതുകം സമ്മാനിച്ച്​ ജനകീയ പുഴനടത്തം

text_fields
bookmark_border
ഇടുക്കി: ഹരിതകേരളം മിഷ​െൻറ രണ്ടാം വാര്‍ഷികത്തി​െൻറ ഭാഗമായി നഷ്ടപ്പെട്ട ജലസ്രോതസ്സുകൾ വീണ്ടെടുക്കാനും മരി യാപുരം പഞ്ചായത്തി​െൻറ ഹരിതപുരം പദ്ധതിക്ക് പിന്തുണ നല്‍കാനും വേണ്ടി ജനകീയ പുഴനടത്തം സംഘടിപ്പിച്ചു. രാവിലെ എട്ടിന് മഠത്തില്‍ കടവില്‍ ആരംഭിച്ച പുഴനടത്തം ചപ്പാത്ത് പാലത്തില്‍ അവസാനിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, ഹരിതകേരളം വൈസ്‌ ചെയര്‍പേഴ്‌സൻ ഡോ. ടി.എൻ. സീമ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോളി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ പുനനിര്‍മാണ പ്രക്രിയയില്‍ സാങ്കേതിക സഹകരണം ആവശ്യമാണെന്നും അത് ലഭ്യമാക്കുന്നതില്‍ ഹരിതകേരള മിഷ​െൻറ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. സംസ്ഥാനത്തെ ഓരോ കേന്ദ്രത്തിലും ഒരു ജലസ്രോതെസ്സങ്കിലും വീണ്ടെടുക്കാനുള്ള പരിശ്രമമാണ് രണ്ടാം വാര്‍ഷികത്തില്‍ ഹരിതകേരളം മിഷന്‍ വിവിധ ഇടങ്ങളില്‍ നടത്തുന്നതെന്ന് ഡോ. ടി.എൻ. സീമ പറഞ്ഞു. മരിയാപുരം പഞ്ചായത്ത് അതിജീവനത്തി​െൻറ ഇടുക്കി മാതൃകയാണ് ഹരിതപുരം പദ്ധതിയിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ വിജയത്തിന് മിഷ​െൻറ എല്ലാ പിന്തുണയും ഡോ. സീമ ഉറപ്പുനല്‍കി. വിദ്യാർഥികൾ, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story