Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസുരക്ഷിതത്വമാണ്...

സുരക്ഷിതത്വമാണ് സ്വാതന്ത്ര്യത്തി​െൻറ അടിസ്​ഥാനം -ശരീഫ അമീൻ

text_fields
bookmark_border
തൊടുപുഴ: സുരക്ഷിതത്വവും നിർഭയത്വമാണ് സ്വാതന്ത്ര്യത്തി​െൻറ അടിസ്ഥാനശിലയെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതി അംഗം ശരീഫ അമീൻ അഭിപ്രായപ്പെട്ടു. സദാചാരമൂല്യങ്ങളും അച്ചടക്കവും പാലിക്കുന്ന സമൂഹത്തിലേ സുരക്ഷിതത്വം നിലനിൽക്കൂ. സ്ത്രീകളാണ് രാജ്യത്ത് ഇന്ന് ഏറ്റവുമധികം അരക്ഷിതത്വം അനുഭവിക്കുന്നതെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം നടത്തിവരുന്ന 'സദാചാരമാണ് സ്വാതന്ത്ര്യം' കാമ്പയി​െൻറ ഭാഗമായി തൊടുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഏരിയ വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ല സെക്രട്ടറി എൻ.കെ. റാഷിദ അധ്യക്ഷത വഹിച്ചു. ഹസീന ടീച്ചർ വിഷയാവതരണം നടത്തി. മുനിസിപ്പൽ കൗൺസിലർ ബിൻസി അലി, അഡ്വ. ലൈഷ സുഹാസ്, വനിത വിഭാഗം ഏരിയ സെക്രട്ടറി ആയിശ ബാവ എന്നിവർ സംസാരിച്ചു. ലൈല കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. കാമ്പയി​െൻറ ഭാഗമായ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടന്നു. ജമാഅത്ത് ഏരിയ പ്രസിഡൻറ് സി.എം. ഹുസൈൻ സമാപനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story