വയോജനങ്ങൾ 'ചിരിക്കും' സർക്കാർ ചെലവിൽ

05:02 AM
06/12/2018
തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കൃത്രിമ പല്ലുെവച്ച് നൽകുന്ന 'മന്ദഹാസം' പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കത്തക്കവിധമാണ് ഗ്രാമസഭ വഴി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതി ഏറ്റെടുക്കുന്നതുവഴി ഇത്തരത്തിലെ സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനം എന്ന ഖ്യാതികൂടി തൊടുപുഴ ബ്ലോക്ക് കരസ്ഥമാക്കി. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനോജ് എരിച്ചിരിക്കാട്ട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രിൻസി സോയി, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഏലിക്കുട്ടി മാണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിനീത അനിൽകുമാർ, കെ.വി. ജോസ്, സീന ഇസ്മയിൽ, ഷൈനി ഷാജി, ജേക്കബ് മത്തായി, ലീലമ്മ ജോസ്, സി.ഡി.പി.ഒ സുജ ജേക്കബ്, ഡോ. മാഹിൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS