യൂത്ത്​ ലീഗ്​ സൂപ്രണ്ടിനെ ഉപരോധിച്ചു

05:02 AM
06/12/2018
തൊടുപുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ പ്രാഥമിക ആവശ്യത്തിനുപോലും വെള്ളമില്ലാതെ രോഗികൾ ദുരിതത്തിൽ. ദേശീയതലത്തിൽപോലും പ്രശസ്തമായതും ചികിത്സ സംവിധാനങ്ങളുമുള്ള ആശുപത്രിയിൽ പ്രാഥമിക ആവശ്യത്തിനും ചികിത്സയുടെ ഭാഗമായി കുഴമ്പുതേച്ച ശേഷം കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസങ്ങളോളം വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരുപ്പുകാരും ബുദ്ധിമുട്ടുകയാണ്. വാട്ടർ അതോറിറ്റിയുടെ പിഴവാണ് പ്രശ്നമെന്നും ജില്ല പഞ്ചായത്തിനോട് ആവശ്യം ഉന്നയിച്ചിട്ടും നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് പരാതി. രാവിലെ ഏഴിന് കുഴമ്പുതേച്ച് ഒരു മണിക്കൂറിന് ശേഷം കുളിക്കേണ്ട രോഗികൾക്ക് വൈകീട്ടായാലും കഴിയാത്ത സാഹചര്യമാണ്. എനിമ ചെയ്ത രോഗികൾക്ക് ശൗചാലയത്തിൽപോലും വെള്ളമില്ല. രോഗികളുടെ കൂട്ടിരിപ്പുകാർ പുറത്തുപോയി വെള്ളം കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. യൂത്ത് ലീഗ് നേതാക്കൾ ഉപരോധ സമരം നടത്തിയതിനെ തുടർന്ന് സൂപ്രണ്ട് ഇടപെട്ട് തൽക്കാലം ഹോസ്പിറ്റൽ മാനേജ്മ​െൻറ് കമ്മിറ്റി ഫണ്ട് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം എത്തിക്കാമെന്ന ഉറപ്പുലഭിച്ചതായി നേതാക്കൾ പറഞ്ഞു. ഉപരോധസമരത്തിന് യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ ടി.കെ. നവാസ്, പി.എച്ച്. സുധീർ, പി.എം. നിസാമുദ്ദീൻ, ഇ.എ.എം. അമീൻ, അൻഷാദ് കുറ്റിയാനി, എ.എം. നജീബ്, നേതാക്കളായ പി.ഇ. നൗഷാദ്, പി.എ. നജീബ് എന്നിവർ പങ്കെടുത്തു.
Loading...
COMMENTS