വില്ലേജ് ഒാഫിസുകളിൽ അധിക തസ്​തിക അനുവദിക്കണം: കെ.ആർ.ഡി.എസ്​.എ

05:02 AM
06/12/2018
ഇടുക്കി: ജനസംഖ്യ വർധനക്കും സമൂഹത്തി​െൻറ വർധിച്ച് വരുന്ന ആവശ്യങ്ങൾക്കും ആനുപാതികമായി വില്ലേജ് ഒാഫിസുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്മ​െൻറ് സ്റ്റാഫ് അസോ. ആവശ്യപ്പെട്ടു. കേരളത്തിൽ 1972ൽ നിശ്ചയിച്ച തസ്തികകളാണ് ഇപ്പോഴും വില്ലേജ് ഒാഫിസുകളിൽ നിലനിൽക്കുന്നത്. ഇക്കാലയളവിൽ 1.8 കോടിയായിരുന്ന കേരളത്തിലെ ജനസംഖ്യ 3.4 കോടിയിലെത്തി നിൽക്കുന്നു. ഈ വിഷയങ്ങളിൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.ആർ.ഡി.എസ്.എ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കെ.ആർ.ഡി.എസ്.എ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇ.കെ. അബൂബക്കർ, ബി. സുധർമ, ഡി. ബിനിൽ, ആർ. ബിജുമോൻ, ഒ.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. എസ്. സുകുമാരൻ സ്വാഗതവും ആർ. ബീനമോൾ നന്ദിയും പറഞ്ഞു.
Loading...
COMMENTS