Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകളഞ്ഞുകിട്ടിയ 32 പവൻ...

കളഞ്ഞുകിട്ടിയ 32 പവൻ തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍

text_fields
bookmark_border
മറയൂർ: കളഞ്ഞുകിട്ടിയ എട്ടുലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. ഉദുമല്‍പേട്ട താരാപുരം ശിവശക്തി കോളനി അന്‍പുനഗറിൽ മണികണ്ഠനാണ് ‍(29) സ്വര്‍ണം കളഞ്ഞുകിട്ടിയത്. ഉദുമല്‍പേട്ട യു.കെ.പി നഗര്‍ സ്വദേശിയും നൂല്‍ വ്യാപാരിയുമായ ശരവണ​െൻറ ഭാര്യ ലക്ഷ്മിയുടെ 32 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ഇവര്‍ തിരുപ്പൂരില്‍ വിവാഹ ചടങ്ങിൽ പങ്കെടുത്ത് കാറില്‍ മടങ്ങവെ ഉദുമല്‍പേട്ട ടൗണില്‍ പൂവ് വാങ്ങാൻ ഇറങ്ങിയപ്പോഴാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടത്. വീട്ടിലെത്തി സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ വന്ന വഴികളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രാത്രി പത്തോടെ ഓട്ടം കഴിഞ്ഞ് അതുവഴിവന്ന മണികണ്ഠന് ബാഗ് കിട്ടി. ഉടന്‍ വിവരം പൊലീസിൽ അറിയിക്കുകയും ചൊവ്വാഴ്ച ഉദുമല്‍പേട്ട സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. ഇൗ സമയം സ്വര്‍ണം നഷ്ടപ്പെട്ട വിവരവുമായി ശരവണന്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് എസ്‌.ഐ ഓംപ്രകാശി​െൻറ സാന്നിധ്യത്തിൽ മണികണ്ഠൻ ഉടമക്ക് സ്വര്‍ണം കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story