Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ളമില്ല;...

കുടിവെള്ളമില്ല; ഗ്രാമവാസികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
മറയൂർ: കുടിവെള്ളം ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. കാന്തല്ലൂര്‍ 13ാം വാര്‍ഡ് ചുരക്കുളം നിവാസികളാണ് കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചത്. ജലനിധി പദ്ധതിക്ക് ഗുണഭോക്തൃ വിഹിതം പിരിച്ചെടുത്ത് നാലുവര്‍ഷം കഴിഞ്ഞിട്ടും കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. മറ്റ് ഗ്രാമങ്ങളിലൂടെ കടന്നുവരുന്ന മലിനജലമാണ് നിലവില്‍ പ്രാഥമികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്. പ്രശ്‌നം പരിഹരിക്കുമെന്നും നിര്‍ത്തിവെച്ച നിര്‍മാണം ഉടൻ തുടങ്ങുമെന്നും പഞ്ചായത്ത് സെക്രട്ടറിയും ജലനിധി അധികൃതരും അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story