Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറവന്യൂ ജില്ല സ്​കൂൾ...

റവന്യൂ ജില്ല സ്​കൂൾ ശാസ്​േത്രാത്സവം അടിമാലിയിൽ

text_fields
bookmark_border
അടിമാലി: റവന്യൂ ജില്ല സ്കൂൾ ശാസ്േത്രാത്സവം 16, 17 തീയതികളിൽ കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ജില്ലകളിലെ 68 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും 163 ഹൈസ്കൂളുകളിൽ നിന്നുമായി 1534 വിദ്യാർഥികളാണ് രണ്ട് ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പ്രളയാനന്തര മേളയായതിനാൽ ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഒഴിവാക്കി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മാത്രമാണ് മത്സരങ്ങൾ നടക്കുക. പങ്കെടുക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മേളയുടെ ഒരുക്കം പൂർത്തിയായതായി പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ടീന എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story