Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജനവാസ കേന്ദ്രത്തിൽ...

ജനവാസ കേന്ദ്രത്തിൽ ചുറ്റിക്കറങ്ങി കാട്ടാനകൾ; ഉറക്കമില്ലാതെ ആദിവാസി കുടികൾ

text_fields
bookmark_border
അടിമാലി: കാട്ടാനകളുടെ സാന്നിധ്യംമൂലം ഭീതിയിൽ ആദിവാസി ഗ്രാമങ്ങൾ. അടിമാലി പഞ്ചായത്തിലെ കുടകല്ല്, കൊച്ച് കുടകല്ല്, ഞാവൽപാറ, പ്ലാമല തുടങ്ങിയ ആദിവാസി ഗ്രാമങ്ങളിൽപെട്ടവരാണ് ഭീതിയുടെ നിഴലിൽ കഴിയുന്നത്. ദിവസങ്ങളായി 15ഓളം കാട്ടാനകൾ കുടികൾക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും തുരത്താൻ ആദിവാസികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒരുകുടിയിൽനിന്ന് മറ്റൊരു കുടിയിലേക്ക് മാറി കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽതന്നെ തങ്ങുകയാണ്. കാട്ടാനകൾ കാർഷികവിളകൾ നശിപ്പിക്കുന്നതിനാൽ ഉപജീവനമാർഗം ഇല്ലാതായി. കഴിഞ്ഞ ദിവസം കുടകല്ല് ആദിവാസി കോളനിയിലെ പൊന്നുച്ചാമി, അരിയാൻ, കൃഷ്ണൻ, വേലുചാമി എന്നിവരുടെ കാർഷികവിളകൾ നശിപ്പിച്ചു. വനംവകുപ്പിന് വിവരം നൽകിയെങ്കിലും കാട്ടാനകളെ കേന്ദ്രങ്ങളിൽനിന്ന് തുരത്താൻ നടപടി സ്വീകരിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story