Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയാത്ര ദുരിതത്തിന്...

യാത്ര ദുരിതത്തിന് പരിഹാരം; പന്നിയാർകുട്ടി നടപ്പാലം പുനര്‍നിര്‍മാണം ഉടന്‍

text_fields
bookmark_border
പന്നിയാർകുട്ടി: വെള്ളത്തൂവല്‍-കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്നിയാർകുട്ടിയിൽ പുതിയ പാലം എന്ന നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മലയോര ഹൈവേയുടെ ഭാഗമായാണ് പന്നിയാർകുട്ടി നടപ്പാലം വീതികൂട്ടി പുനര്‍നിര്‍മിക്കുന്നത്. വെള്ളത്തൂവല്‍-കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പന്നിയാര്‍ പുഴക്ക് കുറുകെ പന്നിയാർകുട്ടിയില്‍ നിർമിച്ചിരുന്ന നടപ്പാലം കഴിഞ്ഞ കാലവര്‍ഷത്തിലാണ് തകര്‍ന്നത്. 18 വര്‍ഷം മുമ്പാണ് കോൺക്രീറ്റ് നടപ്പാലം നിര്‍മിച്ചത്. ഇതിന് മുമ്പ് കടത്തുവള്ളത്തെയാണ് ജനങ്ങള്‍ ആശ്രയിച്ചത്. ഗതാഗതം സാധ്യമാകുന്ന തരത്തില്‍ പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി നിവേദനം നല്‍കിയിരുന്നു. തുടർന്ന് സംസ്ഥാന സര്‍ക്കാര്‍ മലയോര ഹൈവേയിൽപെടുത്തി കല്ലാർകുട്ടി-പൂപ്പാറ പുതിയ റോഡ് നിര്‍മിക്കാൻ 35 കോടി രൂപ അനുവദിച്ചു. റോഡിനൊപ്പം പാലവും നിര്‍മിക്കാൻ പ്രാരംഭ നടപടി ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story