Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅന്തര്‍ സംസ്ഥാനപാത...

അന്തര്‍ സംസ്ഥാനപാത വികസനത്തിന് 22.5 കോടി

text_fields
bookmark_border
മറയൂര്‍: പഴനി-ശബരി പാത വികസനത്തി​െൻറ ഭാഗമായി ചിന്നാർ-മൂന്നാര്‍ അന്തര്‍ സംസ്ഥാനപാത നവീകരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ 22.5 കോടി രൂപ അനുവദിച്ചു. മറയൂര്‍-മൂന്നാര്‍ റോഡിന് 20 കോടിയും മറയൂര്‍-ചിന്നാര്‍ റോഡിന് രണ്ടരക്കോടി രൂപയുമണ് അനുവദിച്ചത്. ഈ റോഡ് നവീകരിക്കുന്നതിലൂടെ മറയൂർ, കാന്തല്ലൂർ, മൂന്നാർ മേഖലയിലെ നിവാസികളുടെ യാത്രക്ലേശം കുറയുന്നതിനുപുറമെ വിനോദസഞ്ചാരം മേഖലക്കും ഗുണം ചെയ്യും. അത്യാഹിത ഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ കാലതാമസവും കുറയും. വന്‍ കുഴികളും കൊടുംവളവുകളോടും കൂടിയ പാത നവീകരിക്കുന്നതിലൂടെ രണ്ടുമണിക്കൂര്‍ നീളുന്ന യാത്ര ഒരുമണിക്കൂറില്‍ താഴെയാകുമെന്നും പ്രദേശവാസികള്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story