Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2018 5:02 AM GMT Updated On
date_range 1 Nov 2018 5:02 AM GMTമുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ഒരാള്‍ പിടിയില്‍
text_fieldsbookmark_border
മറയൂർ: സ്വർണപ്പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സഹോദരങ്ങളില്‍ ഒരാള്‍ പിടിയിൽ. കര്‍ശനാട് സ്വദേശി ഷൺമുഖവേലണ് (40) പിടിയിലായത്. സഹോദരന് ശക്തിവേൽ ഒളിവിലാണ്. എട്ടുമാസത്തിനിടെ പലതവണകളായി 45 പവൻ വ്യാജൻ പണയംെവച്ച് 8,52,000 രൂപയാണ് തട്ടിയത്. സ്ഥാപനത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷൺമുഖവേലുമായി പൊലീസ് പണയസ്ഥാപനത്തില്‍ തെളിവെടുത്തു. മറയൂര്‍ എസ്.ഐ ജി. അജയകുമാർ, അഡീഷനൽ എസ്.ഐ ടി.ആർ. രാജൻ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ബാസ്, ഉമേഷ് ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച ദേവികുളം കോടതിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story