Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭക്ഷ്യവിഭവങ്ങളും...

ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും വിതരണം ​െചയ്​തു

text_fields
bookmark_border
രാജകുമാരി: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ജൈവ കർഷകരുടെ സംഘടനയായ സുമിന്ദർ ഇന്ത്യ നേതൃത്വത്തിൽ ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്‌തു. വൈ.എം.സി.എ സംസ്ഥാന അധ്യക്ഷ കുമാരി കുര്യാസ് ഉദ്ഘാടനം ചെയ്തു. നാഫെഡി​െൻറയും തോപ്രാംകുടി കേന്ദ്രമായ ജൈവകർഷകരുടെ സംഘടന സുമിന്ദർ ഇന്ത്യയുടെയും ആഭിമുഖ്യത്തിലാണ് പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷ്യവിഭവങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്‌തത്‌. മുപ്പതോളം കുടുംബങ്ങൾക്കാണ് സഹായം നൽകിയത്. കിറ്റ് വിതരണത്തിനുശേഷം കാർഷിക സെമിനാറും നടത്തി. ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സെമിനാറിനു നേതൃത്വം നൽകി. സുമിന്ദർ ഇന്ത്യ ജില്ല പ്രസിഡൻറ് സജോ പന്തതല അധ്യക്ഷത വഹിച്ചു. രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. എൽദോ മുഖ്യപ്രഭാഷണം നടത്തി. പി.യു. സ്‌കറിയ, ബെന്നി പൂംതുരുത്തിൽ, പി.ആർ. സദാശിവം തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story