Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊതിയൂറും...

കൊതിയൂറും രുചിക്കൂട്ടുമായി വിദ്യാര്‍ഥികളുടെ ഭക്ഷ്യമേള

text_fields
bookmark_border
സേനാപതി: നാവില്‍ കൊതിയൂറുന്ന രുചിക്കൂട്ടുകള്‍ തയാറാക്കി വിദ്യാര്‍ഥികളുടെ ഭക്ഷ്യമേള. സേനാപതി മാർ ബേസില്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് നാടന്‍ വിഭവങ്ങളും ബേക്കറി പലഹാരങ്ങളുമടക്കം സ്വന്തമായി തയാറാക്കി 'ഡെലീസിയ 2018' ഭക്ഷ്യമേള സ്കൂളിൽ സംഘടിപ്പിച്ചത്. ഹൈറേഞ്ചുകാരുടെ ഇഷ്ടവിഭവമായ കപ്പയും കാന്താരിയും മുതല്‍ അച്ചാറുകൾ, ഇലയട, കൊഴുക്കട്ട തുടങ്ങിയവ നിരക്കുന്നു. കുട്ടികള്‍ അവരവരുടെ വീട്ടിലാണ് ഓരോ വിഭവങ്ങളും തയാറാക്കിയത്. അമ്പതോളം വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഫാ. ലിേൻറാ ലാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൗട്ട് ക്യാപ്റ്റന്‍ ലിജോ തോമസ്, ഗൈഡ് മാസ്റ്റര്‍ സീത വി.ദേവ് എന്നിവരും മറ്റ് അധ്യാപകരും പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story