Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീട്​ യാഥാർഥ്യം;...

വീട്​ യാഥാർഥ്യം; നബീസുമ്മക്ക്​ ഇനി മഴ നനയാതെ ഉറങ്ങാം

text_fields
bookmark_border
വണ്ടിപ്പെരിയാർ: വീടെന്ന സ്വപ്നം യാഥാർഥ്യമായി; നബീസുമ്മക്ക് ഇനി മഴ നനയാതെ ഉറങ്ങാം. വണ്ടിപ്പെരിയാർ കേന്ദ്രമായ അൽഹാദി ചാരിറ്റബിൾ സൊസൈറ്റിയാണ് മ്ലാമല വെള്ളിയാംപറമ്പിൽ നബീസുമ്മക്ക് വീെടാരുക്കിയത്. മഴ പെയ്താൽ വീടിനുള്ളിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. ജീർണാവസ്ഥയിലായ വീട് ഏതുസമയവും നിലംപൊത്താറായ അവസ്ഥയിലായിരുന്നു. സൊസൈറ്റി നേതൃത്വത്തിൽ മ്ലാമല ജമാഅത്തി​െൻറ സഹകരണത്തോടെ ഒരു മാസംകൊണ്ട് വീടുപണി പൂർത്തിയാക്കി. നാട്ടുകാരും സുമനസ്സുകളും ഉദ്യമത്തിൽ പങ്കാളികളായി. ഭർത്താവി​െൻറ മരണശേഷം ഒറ്റക്ക് താമസിക്കുകയായിരുന്നു നബീസുമ്മ. ഒരുവർഷമായി വണ്ടിപ്പെരിയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽഹാദി ചാരിറ്റബിൾ സൊസൈറ്റി പ്രളയസമയത്ത് മുന്നൂറിലധികം പേർക്ക് സഹായമെത്തിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story