Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസും പിക്​അപ് വാനും...

ബസും പിക്​അപ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
മുട്ടം: ബസും പിക്അപ് വാനും കൂട്ടിയിടിച്ച് പിക്അപ് ഡ്രൈവർക്ക് പരിക്ക്. ഇളംദേശം പുത്തൻവീട്ടിൽ അഷ്റഫിനാണ് (50) പരിക്കേറ്റത്. മൂന്നാംമൈലിന് സമീപം മലങ്കര എസ്‌റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. തൊടുപുഴക്ക് വന്ന പിക്അപ് ജീപ്പും ഈരാറ്റുപേട്ടക്ക് പോയ അച്ചൂസ് എന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർ അഷ്റഫിനെ തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സും മുട്ടം പൊലീസും നാട്ടുകാരും ചേർന്ന് വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൊടുപുഴ-മൂലമറ്റം റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story