വൈദ്യുതി പദ്ധതിയുടെ മക്ക് പുഴയിലേക്കും കൃഷിയിടങ്ങളിലും തള്ളുന്നുവെന്ന്​ ആക്ഷേപം

05:00 AM
11/10/2018
അടിമാലി: ബോർഡി​െൻറ വൈദ്യുതോൽപാദന പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിർമാണ അവശിഷ്ടങ്ങൾ പുഴയിലേക്കും കൃഷിയിടങ്ങളിലേക്കും തള്ളുന്നതായി ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. ചെങ്കുളം ഓഗ്മെേൻറഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ടണലിൽനിന്നുള്ള പാറ മക്കടക്കമുള്ള നിർമാണ അവശിഷ്ടങ്ങളാണ് തള്ളുന്നത്. ഇതുസംബന്ധിച്ച് പ്രദേശവാസികൾ നിരവധി നിവേദനങ്ങളും പരാതികളും നൽകി. എന്നാൽ, പ്രയോജനം ഉണ്ടായില്ല. മക്ക് കൂട്ടമായി മുതിരപ്പുഴയാറിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതോടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു. വെള്ളം ഗതിമാറി ഒഴുകുന്നത് പ്രദേശവാസികൾക്ക് വിനയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ കെ.ജെ. ജോർജ് (ചെയർ.), എ.എൻ. തോമസ് (കൺ.) എന്നിവരുടെ നേതൃത്വത്തിൽ സമരസമിതി ആരംഭിച്ചതെന്ന് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ. സിബി, എ.എ. റഹിം, വസന്തകുമാരി സുകുമാരൻ എന്നിവർ പറഞ്ഞു. സ്റ്റേഡിയം നിർമാണത്തിന് സ്ഥലമെടുക്കുന്നതിൽ അഴിമതിയുണ്ടെന്ന് കട്ടപ്പന: നഗരസഭ സ്റ്റേഡിയം നിർമാണത്തിന് സ്ഥലമെടുക്കുന്നതിൽ അഴിമതിയുണ്ടെന്ന് മനുഷ്യാവകാശ സംരക്ഷണ വേദി ആരോപിച്ചു. കട്ടപ്പനക്കടുത്ത് വള്ളക്കടവിൽ ആറേക്കറാണ് നഗരസഭ വാങ്ങുന്നത്. നഗരത്തിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുന്നു. അതി​െൻറ അറ്റകുറ്റപ്പണിക്ക് പോലും നഗരസഭ പണം മുടക്കാൻ വിഷമിക്കുകയാണ്. ഇതിനിടെ നാല് കോടിയോളം കടമെടുത്ത് സ്റ്റേഡിയത്തിന് സ്ഥലം വാങ്ങുന്നത്. നഗരസഭ പരിധിക്കുള്ളിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് സ്ഥലം ലഭിക്കാൻ ഇടയുള്ളപ്പോഴാണ് വൻതുക നൽകി സ്ഥലം വാങ്ങുന്നത്. സ്റ്റേഡിയത്തി​െൻറ സ്ഥലമെടുപ്പിലെ അഴിമതി തടയണമെന്നാവശ്യപ്പെട്ട് കലക്ടർക്കും ബന്ധപ്പെട്ട മന്ത്രിക്കും പരാതി നൽകുമെന്നും വേദി ഭാരവാഹികളായ റെജി ഞള്ളാനി, എം.എൽ. ആഗസ്തി, രവീന്ദ്രൻ കല്ലറുമ്പിൽ തുടങ്ങിയവർ പ്രസ്താവനയിൽ പറഞ്ഞു.
Loading...
COMMENTS