ബ്രേക്ക് നഷ്​ടപ്പെട്ട സ്‌കൂൾ ബസ് ഇടിച്ചുനിർത്തി

05:00 AM
10/10/2018
തൊടുപുഴ: ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂൾ ബസ് കെട്ടിടത്തിൽ ഇടിച്ചുനിർത്തി. ഡ്രൈവറുടെ അവസരോചിത ഇടപെടലാണ് വൻഅപകടം ഒഴിവായത്. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല. െചാവ്വാഴ്ച രാവിലെ ഒമ്പതോടെ മണക്കാട് റോഡിൽ മുണ്ടേക്കല്ലിലായിരുന്നു അപകടം. നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ കുട്ടികളുമായി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ബസാണ് അപകടത്തിൽെപട്ടത്. ചെറിയ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതോടെ ഡ്രൈവർ മാറിക സ്വദേശി ജിൻസൺ കുട്ടികളോട് കമ്പിയിൽ പിടിച്ചിരിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനൊപ്പം സമീപത്തെ കെട്ടിടത്തിൽ ബസ് ഇടിപ്പിച്ചു നിർത്തുകയും ചെയ്തു. കെട്ടിടത്തി​െൻറ കട്ടകൾ തെറിച്ചുവീണെങ്കിലും ഉള്ളിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പരീക്ഷയായതിനാൽ വാഹനത്തിൽ കുട്ടികളും കുറവായിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
Loading...
COMMENTS