ശബരിമല: എട്ടിടത്ത്​ റോഡ് ഉപരോധം ഇന്ന്

05:00 AM
10/10/2018
തൊടുപുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈന്ദവ വിരുദ്ധ നിലപാട് കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് ശബരിമല കര്‍മ സമിതി ആഭിമുഖ്യത്തില്‍ ജില്ലയില്‍ എട്ടിടത്ത് ബുധനാഴ്ച റോഡ് ഉപരോധിക്കും. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, രാജാക്കാട്, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, മറയൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ 12വരെയാണ് റോഡ് ഉപരോധം. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഉപരോധം അയ്യപ്പസേവ സമാജം സെക്രട്ടറി വി.കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ജില്ല പ്രസിഡൻറ് വി.എം. ബാലന്‍ മുഖ്യപ്രഭാഷണം നടത്തും. ഇതിന് മുന്നോടിയായി പ്രകടനം രാവിലെ പത്തിന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിക്കും. ഏലപ്പാറ ബസ് സ്റ്റാൻഡ് ജങ്ഷനിൽ ഉപരോധം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം എം.എന്‍. ജയചന്ദ്രനും നെടുങ്കണ്ടം കിഴക്കേകവലയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവചൈതന്യയും ഉദ്ഘാടനം ചെയ്യും.
Loading...
COMMENTS