Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎക്സൈസ് ഡെപ്യൂട്ടി...

എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലേക്ക് യൂത്ത്​ കോൺഗ്രസ്​ മാർച്ച്​

text_fields
bookmark_border
തൊടുപുഴ: പുതുതായി മദ്യനിർമാണശാലകൾ അനുവദിച്ചതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലോക്‌സഭ കമ്മിറ്റി തൊടുപുഴ എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിസ്റ്റിലറി, ബ്രൂവറി അഴിമതിയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും അദ്ദേഹത്തി​െൻറ ഓഫിസുമാണെന്നും ഇടപാടിലെ മുഴുവൻ അഴിമതിയും പുറത്തുകൊണ്ടുവരുന്നതുവരെ യൂത്ത് കോൺഗ്രസ് സമരരംഗത്ത് ഉണ്ടാകുമെന്നും ഡീൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ലോക്‌സഭ പ്രസിഡൻറ് ബിജോ മാണി അധ്യക്ഷത വഹിച്ചു. സി.പി. മാത്യു, ജോയി മാളിയേക്കൽ, ജോൺ നെടിയപാല, എൻ.ഐ. ബെന്നി, വി.ഇ. താജുദ്ദീൻ, ജിയോ മാത്യു, ജാഫർഖാൻ മുഹമ്മദ്, മുകേഷ് മോഹൻ, ജോബി സി. ജോയി, ടോണി തോമസ്, എം.എ. അൻസാരി, മുഹമ്മദ് അൻഷാദ്, എൻ.കെ. ബിജു, മനോജ് കോക്കാട്ട്, വി.എ. ജിന്ന എന്നിവർ സംസാരിച്ചു. മുനിസിപ്പൽ മൈതാനിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് വെയർഹൗസിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story