Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശുപത്രി ബില്ല്​...

ആശുപത്രി ബില്ല്​ തീർക്കാൻ പണം തികഞ്ഞില്ല; വയോധികനെ തടഞ്ഞുവെച്ചതായി പരാതി

text_fields
bookmark_border
മൂന്നാര്‍: ബില്ല് അടക്കാന്‍ പണമില്ലാത്തതി​െൻറ പേരില്‍ രോഗിയെ ആഴ്ചകളോളം ആശുപത്രി അധികൃതര്‍ തടഞ്ഞുവെച്ചതായി പരാതി. തുടര്‍ചികിത്സയും നിഷേധിക്കപ്പെട്ടു. ഓട്ടോ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ മൂന്നാര്‍ മൂലക്കട സ്വദേശി ഇരുദയരാജിനെ (68) മേയ് 15 നാണ് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തലക്കും തൊണ്ടക്കുമാണ് പരിക്കേറ്റത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. ആറ് ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി കുടുംബം ചെലവാക്കിയത്. പണം കണ്ടെത്തുന്നതിനായി ഉള്ളതെല്ലാം വില്‍ക്കേണ്ടി വന്നു. ഓട്ടോയടക്കം വിറ്റാണ് ആശുപത്രി ബില്‍ തുകയുടെ മുക്കാല്‍ ഭാഗവും അടച്ചത്. എന്നാല്‍, മുഴുവന്‍ തുകയും അടച്ച േശഷം മാത്രമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയൂവെന്ന് ആശുപത്രി അധികൃതര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇരുദയരാജിനെ ഡിസ്ചാർജ് ചെയ്യിക്കുന്നതിന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെ ബന്ധുക്കള്‍ സമീപിക്കുകയും എം.എല്‍.എയുടെ കത്ത് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയതോടെയുമാണ് വിട്ടയച്ചത്. ശസ്ത്രക്രിയക്ക് ഒരുലക്ഷം രൂപ മതിയാകുമെന്ന് പറഞ്ഞാണ് ആശുപത്രി അധികൃതര്‍ ചികിത്സ ആരംഭിച്ചതെന്ന് ഭാര്യ ഫിലോമിന പറയുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ ബില്‍തുക ക്രമാതീതമായി വര്‍ധിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്നിന് ഭര്‍ത്താവുമായി വീണ്ടും ആശുപത്രിയില്‍ പരിശോധനക്ക് എത്തിയെങ്കിലും എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച പണം ലഭിക്കാത്തതിനാല്‍ ചികിത്സിക്കാന്‍ കഴിയില്ലെന്ന് നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്നും അവര്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story