Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവോൾട്ടേജ് ക്ഷാമം;...

വോൾട്ടേജ് ക്ഷാമം; ആദിവാസികൾ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
മാങ്കുളം: വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസികൾ പ്രക്ഷോഭത്തിലേക് ക്. മാങ്കുളം പഞ്ചായത്തിെല താളുംകണ്ടം ആദിവാസി കോളനി നിവാസികളാണ് ദുരിതത്തിലായത്. വോൾട്ടേജ് ഇല്ലാത്തതിനാൽ മെഴുകുതിരിയെ ആശ്രയിക്കുകയാണ് ഇവിടത്തെ താമസക്കാർ. വീട് വൈദ്യുതീകരിച്ചതിനാൽ മാസത്തിൽ അരലിറ്റർ മണ്ണെണ്ണ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ മണ്ണെണ്ണ വിളക്കുകളും അപ്രത്യക്ഷമായി. ഒന്നുകിൽ വൈദ്യുതി, അല്ലെങ്കിൽ പഴയ നിരക്കിൽ നാലു ലിറ്റർ മണ്ണെണ്ണ നൽകണമെന്നാണ് ആദിവാസികളുടെ ആവശ്യം. സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താളുംകണ്ടം ആദിവാസി കോളനിയിൽ വൈദ്യുതി എത്തിച്ചത്. വേലിയാംപാറയിൽനിന്ന് മൂന്ന് കിലോമീറ്റർ ലൈൻ വലിച്ചാണ് ഇവിടെ വൈദ്യുതി എത്തിച്ചത്. വൈദ്യുതി ലഭിെച്ചങ്കിലും വോൾട്ടേജ് ക്ഷാമം നേരിട്ടതോടെ പരാതിയുമായി ആദിവാസികൾ വൈദ്യുതി മന്ത്രിയെ സമീപിച്ചു. താളുംകണ്ടത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും അനുവദിക്കുകയും ചെയ്തു. ഭരണസ്വാധീനത്തിൽ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ കൈയേറ്റം -സെറ്റോ മൂന്നാർ: മൂന്നാര്‍ ഹൈസ്‌കൂളി​െൻറ അധീനതയിെല സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ ഭരണസ്വാധീനം ഉപയോഗിച്ച്‌ ചിലർ കൈയേറി താമസിക്കുന്നതായി സെറ്റോ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സ്‌കൂളില്‍നിന്ന് സ്ഥലംമാറിപ്പോയ ചില അധ്യാപകരാണ് ഇതിന് പിന്നിൽ. നിലവില്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന നാല്‌ അധ്യാപകർക്ക് ക്വാര്‍ട്ടേഴ്‌സ്‌ അനുവദിച്ചതി​െൻറ അടിസ്ഥാനത്തില്‍ താമസം തുടങ്ങാന്‍ ചെന്നപ്പോഴാണ്‌ അനധികൃത താമസക്കാർ ഉള്ളതായി അറിയുന്നത്‌. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന്‌ എൻ.ജി.ഒ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് എം. ഉദയസൂര്യന്‍ അറിയിച്ചു. യോഗത്തില്‍ സെറ്റോ താലൂക്ക്‌ ചെയര്‍മാന്‍ സഞ്‌ജയ്‌ കബീര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എസ്‌.ടി.എ സബ്‌ ജില്ല പ്രസിഡൻറ് ബാലു മണി, ജ്ഞാനകുമാർ, എന്‍.ജി.ഒ.എ ദേവികുളം ബ്രാഞ്ച്‌ പ്രസിഡൻറ് കെ. തിരുമകൻ, എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story