Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇന്‍ഷുറന്‍സ് തുക ഉടൻ...

ഇന്‍ഷുറന്‍സ് തുക ഉടൻ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും -മന്ത്രി കെ. രാജു

text_fields
bookmark_border
ഇടുക്കി: പ്രളയത്തില്‍ നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ, ക്ഷീര കര്‍ഷകര്‍ക്ക് അര്‍ഹമായ ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ മന്ത്രി കെ. രാജു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റിൽ ചേര്‍ന്ന മൃഗസംരക്ഷണ വകുപ്പി​െൻറ പ്രളയദുരിതാശ്വാസ നടപടികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നാശനഷ്ടങ്ങളുണ്ടായവരുടെ വീടുകള്‍ ക്ഷീരവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, മില്‍മ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സംഘം നേരിട്ട് സന്ദര്‍ശിച്ച് കണക്കെടുപ്പ് അന്തിമമാക്കണം. പശുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം പശുക്കളെ നല്‍കുകയാണ് സര്‍ക്കാറി​െൻറ ലക്ഷ്യം. പാല്‍ അളക്കാത്ത കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കും. ഇതിന് വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, വിവിധ വകുപ്പ് തലവന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരസഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച മൂന്നുലക്ഷം രൂപ മന്ത്രി എ.ഡി.എമ്മിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story