Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുഞ്ഞുകുടുക്കയിലെ വലിയ ...

കുഞ്ഞുകുടുക്കയിലെ വലിയ സമ്പാദ്യം നൽകി ഒന്നാംക്ലാസുകാരി

text_fields
bookmark_border
കുമളി: പ്രളയദുരിതത്തിൽ എല്ലാം നഷ്ടമായവർക്ക് കൈത്താങ്ങാകാൻ കുഞ്ഞുകരങ്ങളിൽ കുടുക്കയുമായി ഒന്നാം ക്ലാസുകാരി. അമരാവതി ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിനിയായ ആരാധിക നിധിനാണ്, ത​െൻറ സ്വന്തം സമ്പാദ്യം അത് സൂക്ഷിച്ചിരുന്ന കുടുക്ക സഹിതം അധ്യാപകർക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥികൾ അവരുടെ കഴിവുപോലെ ഒരു തുക സ്കൂളിലെ ബക്കറ്റിൽ നിക്ഷേപിക്കാനാണ് അധ്യാപകർ നിർദേശിച്ചത്. കുട്ടികൾ കൊണ്ടുവന്ന നാണയങ്ങൾ ഉൾെപ്പടെ പണം ബക്കറ്റിൽ നിക്ഷേപിക്കുന്നതിനിടെയാണ് ആരാധിക സമ്പാദ്യം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തേക്കടിയിലെ റിസോർട്ടിൽ ജീവനക്കാരാണ് ആരാധികയുടെ മാതാപിതാക്കളായ നിധിൻ മോഹനും രേവതി നിധിനും. ഇവർ മകൾക്ക് പലപ്പോഴായി നൽകിയ നാണയ തുട്ടുകളാണ് കുടുക്കയിൽ നിക്ഷേപിച്ച് കൂട്ടിവെച്ചശേഷം ഹെഡ്മിസ്ട്രസ് സജിത ദേവിക്ക് കൈമാറിയത്. ആരാധികയുടെ കുടുക്കയിലുണ്ടായിരുന്ന 280 രൂപയും മറ്റ് തുകയും അടുത്തദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story