Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാമ്പനാർ പുഴയിൽ...

പാമ്പനാർ പുഴയിൽ കൈയേറ്റം

text_fields
bookmark_border
പീരുമേട്: പാമ്പനാർ പുഴയുടെ തീരത്ത് വ്യാപക കൈയേറ്റം. കൈയേറ്റത്തെ തുടർന്ന് പത്തടിയിലധികം വീതിയിൽ ഒഴുകിയിരുന്ന പുഴ അഞ്ച് അടിയായി കുറഞ്ഞ് തോടായി മാറി. പഴയ പാമ്പനാർ മുതൽ പാമ്പനാർ വ്യാപാര ഭവന് സമീപം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് കൈയേറ്റം നടന്നിട്ടുള്ളത്. സ്വകാര്യ തേയില തോട്ടം മുറിച്ചുവിറ്റപ്പോൾ പുഴയോരത്തെ സ്ഥലം വാങ്ങിയവരാണ് കൈയേറ്റം നടത്തി സംരക്ഷണഭിത്തി നിർമിച്ചത്. പുഴയുടെ വീതികുറഞ്ഞതിനാലാണ് കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കല്ലാർപാലം തകർന്നത്. പാലം തകർന്നതിനെ തുടർന്ന് ഒരു കിലോമീറ്ററിലധികം ചുറ്റിയാണ് കല്ലാർ നിവാസികൾ സഞ്ചരിക്കുന്നത്. പുഴയോരം കൈയേറി സ്ഥലം സ്വന്തമാക്കാൻ പുഴയുടെ ഗതിയും തിരിച്ചുവിട്ടു. പുഴയുടെ തീരം കൈയേറിയത് നീരൊഴുക്കിനെ ബാധിച്ചതിനാൽ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story