Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസുവർണ ജൂബിലി നിറവിൽ...

സുവർണ ജൂബിലി നിറവിൽ പൂർവ അധ്യാപക സംഗമം

text_fields
bookmark_border
തൊടുപുഴ: ന്യൂമാൻ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തി​െൻറ സുവർണ ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച 'ഗുരുവന്ദനം 2018' പരിപാടിയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പൂർവകാല അധ്യാപകരെ ആദരിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട് അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ഉന്നത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് താനത്തുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. ജെന്നി കെ. അലക്സ് സ്വാഗതവും പ്രഫ. സേവ്യർ കുര്യൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത പൂർവ അധ്യാപകർ തങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്കുവെക്കുകയും വിദ്യാർഥികളും അധ്യാപകരും ചേർന്ന് പൂർവ അധ്യാപകരെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story