Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രളയക്കെടുതിയുടെ...

പ്രളയക്കെടുതിയുടെ ദുരിതമൊഴിയാതെ മാങ്കുളം പഞ്ചായത്ത്

text_fields
bookmark_border
മാങ്കുളം: പ്രളയത്തെ തുടർന്ന് മാങ്കുളത്തെ റോഡുകൾ തകർന്നത് പുനഃസ്ഥാപിക്കാൻ കഴിയാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. പ്രളയക്കെടുതിയുടെ ദുരിതമൊഴിയാതെ മാങ്കുളം. ജില്ലയിലെ അവികസിത പഞ്ചായത്തുകളിലൊന്നായ മാങ്കുളത്തി​െൻറ അവസ്ഥ ദയനീയമാണ്. പുറംലോകവുമായി ബന്ധപ്പെടുന്ന കല്ലാർ-മാങ്കുളം റോഡ് തന്നെ ഇതിന് ഉദാഹരണം. പലയിടങ്ങളിലും ടാറിങ് ഇല്ലാതെ കുണ്ടും കുഴിയുമായി കിടക്കുന്നു. കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിഞ്ഞും റോഡ് ഒലിച്ചുപോയും ഈ പാതയിലൂടെയുള്ള യാത്ര അതി സാഹസികമാക്കി മാറ്റിയിരിക്കുന്നു. നാല് കലുങ്കുകളും ഒരുപാലവും തകർച്ചയിലാണ്. റോഡി​െൻറ ശോച്യാവസ്ഥയെ തുടർന്ന് കെ.എസ്.ആർ.ടിയും സ്വകാര്യ ബസുകളും സർവിസുകൾ നിർത്തുകയാണ്. ഇതോടെ അതിരൂക്ഷമായ യാത്രാപ്രതിസന്ധിയാണ് ഈ പഞ്ചായത്തുകാർ നേരിടുന്നത്. കൂടാതെ മാങ്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിരിഞ്ഞപാറ, ആറാംമൈൽ, കുറത്തികുടി, ആനകുളം, താളുംകണ്ടം എന്നീ റോഡുകളും. കഴിഞ്ഞ കാലവർഷത്തിൽ മൂന്ന് പാലങ്ങളും രണ്ട് കലുങ്കുകളും തകർന്നതിനാൽ പലമേഖലയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതോടെ പുറം ലോകത്തെത്താൻ ഇവിടങ്ങളിലെ ആളുകൾ കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കണം. പ്രളയക്കെടുതിയുടെ ദുരിതത്തിൽ നിന്നും കരകയറാൻ സാധിക്കാത്ത പ്രദേശവുമായി മാങ്കുളം മാറി. നല്ലതണ്ണിയാർ കരകവിഞ്ഞതോടെ മാങ്കുളം ആറാംമൈൽ റോഡ് ഒലിച്ചുപോയി. അമ്പത് മീറ്ററിലധികം റോഡ് മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയി. ആറാം മൈൽ, അമ്പതാം മൈൽ, ചിക്കണംകുടി, അന്തോണിപുരം തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾ മാങ്കുളത്തേക്ക് എത്തിപ്പെടാനുള്ള റോഡാണ് ഇല്ലാതായത് . വിദ്യാർഥികളെയും രോഗികളെയുമാണ് കൂടുതൽ വലക്കുന്നത്. കലുങ്ക് തകർന്നതോടെ കള്ളക്കോട്ടുകുടി, സിങ്കുകുടി തുടങ്ങിയ ആദിവാസി മേഖലകളിലേക്കുള്ള യാത്രയും ദുരിതമായി മാറി. ചിലയിടങ്ങളിൽ നാട്ടുകാർ താൽക്കാലികമായി മുളയും കമുങ്ങും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന നടപ്പാലമാണ് ഏക ആശ്രയം. മാങ്കുളം വിരിഞ്ഞപാറ റോഡിൽ വിരിഞ്ഞ പാറ പാലത്തി​െൻറ അേപ്രാച്ച് റോഡ് തകർന്ന് ഗതാഗതം നിലച്ചതും വിരിഞ്ഞപാറക്കാരെ ഒറ്റപ്പെടുത്തി. സൈന്യം താൽക്കാലികമായി നടപ്പാലം നിർമിച്ചിരിക്കുന്നതാണ് ഏക ആശ്വാസം. മാങ്കുളത്തുനിന്നും കുറത്തിക്കുടി ആദിവാസി മേഖലയിലേക്കുള്ള റോഡും ഗതാഗതയോഗ്യമാകേണ്ടതുണ്ട്. ആദിവാസിക്കുടിയിലേക്കുള്ള റോഡ് തകർന്നതോടെ ഇവിടേക്കുള്ള റേഷൻ വിതരണവും അവതാളത്തിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story