Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹൈറേഞ്ചില്‍...

ഹൈറേഞ്ചില്‍ ഒറ്റപ്പെട്ട മഴ; സോനാപതി വട്ടപ്പാറയില്‍ വീട് തകര്‍ന്നു

text_fields
bookmark_border
രാജാക്കാട്: പ്രളയക്കെടുതിക്ക് ശേഷവും ഒറ്റപ്പെട്ട് പെയ്യുന്ന മഴ ഹൈറേഞ്ചില്‍ നാശം തുടരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സേനാപതി വട്ടപ്പാറയില്‍ വീട് തകര്‍ന്നു. വട്ടപ്പാറ കാഞ്ഞിരകുന്നേല്‍ ഉണ്ണിയുടെ വീടാണ് മഴയില്‍ മേല്‍ക്കൂര തകര്‍ന്ന് നശിച്ചത്. പ്രളയക്കെടുതിയിൽനിന്ന് കരകയറുന്നതിന് ഹൈറേഞ്ച് കൂട്ടായ പരിശ്രമം നടത്തുമ്പോഴാണ് ഒറ്റപ്പെട്ട മഴയിലും വീണ്ടും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത്. മണ്‍കട്ടയില്‍ നിര്‍മിച്ചിട്ടുള്ള വീടി​െൻറ ഓടിട്ട മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയം ഉണ്ണിയും ഭാര്യ ഗൗരിയും കൃഷിയിടത്തിലായിരുന്നതിനാല്‍ അപകടം ഒഴിവായി. എന്നാല്‍, വീട്ടിനുള്ളിലെ ടി.വിയടക്കമുള്ള മറ്റ് ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തു. ബാക്കിയുള്ള ഭാഗം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടുപകരണങ്ങള്‍ വീട്ടിനുള്ളില്‍നിന്നും മാറ്റി. വീട് തകര്‍ന്നതോടെ പോകാനിടമില്ലാത്തതിനാല്‍ നിലവില്‍ വീട്ടുമുറ്റത്താണ് കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും.
Show Full Article
TAGS:LOCAL NEWS 
Next Story