Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടൂറിസം മേഖലക്ക്​...

ടൂറിസം മേഖലക്ക്​ കരുത്തേകി വിളംബര ജാഥ

text_fields
bookmark_border
മൂന്നാര്‍: പ്രളയം തകര്‍ത്ത . മൂന്നാറിലെ വ്യാപാരികളും റിസോര്‍ട്ടുടമകളും വിവിധ സംഘടനകളും സംയുക്തമായി നടത്തിയ റാലി സേവ് കുറിഞ്ഞി-വിസിറ്റ് കുറിഞ്ഞിയെന്ന സന്ദേശം പകര്‍ന്നാണ് മൂന്നാറിലെത്തിയത്. എറണാകുളത്ത് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലി കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡൻറ് ബേബി സോമതീരം, കേന്ദ്ര ടൂറിസം അൈഡ്വസറി അംഗം എബ്രഹാം ജോണ്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിസിറ്റ് കുറിഞ്ഞിയുടെ ഫ്ലാഗ്ഒാഫ് കേരള ട്രാവല്‍ മാര്‍ട്ടി​െൻറ വൈസ് പ്രസിഡൻറ് യു.സി. റിയാസ് നിര്‍വഹിച്ചു. കുറിഞ്ഞിയുടെ ചിത്രങ്ങള്‍ പതിച്ച 130 കാറുകളും 20 ബുള്ളറ്റുകളും റാലിയില്‍ പങ്കെടുത്തു. റാലിയുടെ സമാപനം എസ്. രാജേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. സേവ് കുറിഞ്ഞിയുടെ ലോഗോ പ്രദര്‍ശനം കേരള ടൂറിസം െഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍ ഉദ്ഘാടനം ചെയ്തു. കുറിഞ്ഞിയോട് അനുബന്ധിച്ച് 15ന് മൂന്നാറിലെത്തുന്ന 80ഓളംവരുന്ന ട്രാവല്‍ ഗ്രൂപ്പുകള്‍ക്ക് ഷോക്കേഴ്‌സ് മൂന്നാറി​െൻറ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story