Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബന്ധുക്കളെ കാത്ത്...

ബന്ധുക്കളെ കാത്ത് എബ്രഹാം സ്​നേഹമന്ദിരത്തിൽ

text_fields
bookmark_border
ചെറുതോണി: ജീവിതത്തി​െൻറ ക്ലേശകരമായ യാത്രയിൽ ഇനി ഒരു ചുവടുപോലും മുന്നോട്ടുവെക്കാൻ പറ്റാത്ത അവസ്ഥയിൽ ഉറ്റവരുടെ കനിവ് തേടുകയാണ് എബ്രഹാം. 2016 നവംബർ 18ന് ഇദ്ദേഹത്തെ മുരിക്കാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പടമുഖം സ്നേഹമന്ദിരത്തിൽ എത്തിച്ചത്. വലത് കാൽപാദത്തിൽ ആഴത്തിലുള്ള മുറിവുമായെത്തിയ ഇദ്ദേഹത്തെ സ്നേഹമന്ദിരത്തി​െൻറ സംരക്ഷണയിൽ പരിചരിച്ചുവരുകയായിരുന്നു. ഇപ്പോൾ മുറിവ് ഭേദമാകാതെ വന്നതോടെ കാല് മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗം ഇല്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. കുമളി, വണ്ടിപ്പെരിയാറാണ് സ്വദേശമെന്ന് പറയുന്നുെണ്ടങ്കിലും ഇദ്ദേഹത്തെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. കാല് മുറിച്ചുമാറ്റണമെങ്കിൽ ഇദ്ദേഹത്തി​െൻറ ബന്ധുക്കളോ സ്വന്തക്കാരോ ആയ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും വേണം. ഇദ്ദേഹത്തെക്കുറിച്ചറിയാവുന്നവർ ഉണ്ടെങ്കിൽ പടമുഖം സ്നേഹമന്ദിരവുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 9447463933, 9495510460.
Show Full Article
TAGS:LOCAL NEWS 
Next Story