Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദുരിതാശ്വാസ കിറ്റുകൾ...

ദുരിതാശ്വാസ കിറ്റുകൾ പഞ്ചായത്ത്​ അംഗം അടിച്ചുമാറ്റി; സമരവുമായി മറ്റു രണ്ട്​ മെംബർമാർ

text_fields
bookmark_border
ചെറുതോണി: ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും വിതരണം ചെയ്യാൻ സർക്കാർ എത്തിച്ചുനൽകിയ അരിയും സാധനങ്ങളും ഉൾപ്പെടെ ദുരിതാശ്വാസ കിറ്റുകൾ അടിച്ചുമാറ്റിയെന്ന് ആരോപണം. മരിയാപുരം പഞ്ചായത്തിലെ ഭരണപക്ഷ മെംബറാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കിറ്റുകൾ കടത്തിയത്. സംഭവം പുറത്തായതോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും ദുരിതാശ്വാസ കിറ്റുകൾ ഇൗ മെംബറും താലൂക്കിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് തട്ടിയെടുത്തെന്ന് ആരോപിച്ച് കേരള കോൺഗ്രസ് മെംബർമാരായ ചക്കാംകുന്നേൽ ജോജോ, ഇടശ്ശേരിക്കുന്നേൽ തോമസുകുട്ടി എന്നിവരാണ് ഉപ്പുതോട് വില്ലേജ് ഒാഫിസിന് മുന്നിൽ പ്ലക്കാർഡുമായി സമരം ചെയ്തത്. മരിയാപുരം പഞ്ചായത്തിൽ വിതരണം ചെയ്തിരുന്ന കിറ്റുകൾ കലക്ടറേറ്റിലാണ് സൂക്ഷിച്ചിരുന്നത്. കിറ്റുകൾ വന്ന വിവരം മറ്റ് പഞ്ചായത്ത് അംഗങ്ങൾ അറിഞ്ഞില്ല. അതിനിടെ വിവരം മനസ്സിലാക്കിയ പഞ്ചായത്ത് അംഗം താലൂക്ക് ഒാഫിസിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ കലക്ടറേറ്റിലെത്തി വാഹനത്തിൽ ദുരിതാശ്വാസ കിറ്റുകൾ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇതേ തുടർന്നാണ് തങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ കിട്ടിയില്ലെന്ന് ആരോപിച്ച് ഉപ്പുതോട് വില്ലേജ് ഒാഫിസിന് മുന്നിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ രണ്ട് മെംബർമാർ സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി നാട്ടുകാരുമെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന താലൂക്ക് ഒാഫിസറുടെ ഉറപ്പിൽ സമരത്തിൽനിന്ന് ഉച്ചക്ക് ശേഷം പഞ്ചായത്ത് അംഗങ്ങൾ പിന്മാറി. അരിയും വീട്ടുസാധനങ്ങളും ഉൾപ്പെടെ ആയിരത്തിലധികം രൂപ വരുന്ന 150 കിറ്റുകളാണ് കലക്ടറേറ്റിൽനിന്ന് കടത്തിയത്. സാധനങ്ങൾ കലക്ടറേറ്റിൽ വന്നതറിഞ്ഞ് പഞ്ചായത്ത് വൈസ്പ്രസിഡൻറ് വില്ലേജ് ഒാഫിസറുടെ കത്തുമായി കിറ്റുകളെടുക്കാൻ താലൂക്ക് ഒാഫിസിൽ ചെന്നെങ്കിലും താലൂക്ക് ഒാഫിസർ കൊടുത്തുവിട്ടില്ല. അന്നുതന്നെയാണ് കിറ്റുകൾ കടത്തിക്കൊണ്ടുപോയതെന്നാണ് ആരോപണം. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഇൗ പഞ്ചായത്ത് ഭരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story