അഞ്ചു വർഷംകൊണ്ട് 1000 സ്​കൂളുകൾ ഹൈ​ടെക്​ -മന്ത്രി എം.എം. മണി

06:33 AM
12/09/2018
നെടുങ്കണ്ടം: അഞ്ചു വർഷംകൊണ്ട് സംസ്ഥാനത്ത് 1000 സ്കൂളുകളെങ്കിലും ഹൈടെക് ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.എം. മണി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിക്കുന്ന കെട്ടിടസമുച്ചയത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മികവി​െൻറ കേന്ദ്രമാക്കി മാറ്റാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ക്ലാസ് മുറികൾ ഘട്ടംഘട്ടമായി ഹൈടെക് ആക്കുമെന്നും വിദ്യാർഥികൾക്ക് സൗജന്യവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് ആരിഫ അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ എറ്റവും മികച്ച എൻ.എസ്.എസ് േപ്രാഗ്രാം കോഒാഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ച അധ്യാപിക സുമമോൾ ചാക്കോയെ ആദരിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് മോഹൻ, ജില്ല പഞ്ചായത്ത് അംഗം മോളി മൈക്കിൾ, പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് അമ്മൻചേരി കട്ടപ്പന ഡി.ഇ.ഒ എൻ. സഞ്ജീവ്, ഹെഡ്മാസ്റ്റർ കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, പി.ടി.എ പ്രസിഡൻറ് കെ.എം. ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുകുമാരൻ നായർ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സുകുമാരൻ നായർ, തങ്കമ്മ രാജൻ, ഉഷ സുധാകരൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS