Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഗരസഭ ബസ്​...

നഗരസഭ ബസ്​ സ്​റ്റാൻഡിലെ പേ ആൻഡ്​​ പാർക്ക്​: വിവാദം മുറുകുന്നു

text_fields
bookmark_border
തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പേ ആൻഡ് പാർക്ക് നിർത്തലാക്കാനുള്ള തീരുമാനം വിവാദമാകുന്നു. ഏതാനും കൗൺസിലർമാരുടെ വിയോജിപ്പോടെയാണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ചെയർപേഴ്സൻ പറയുേമ്പാൾ സ്വകാര്യ കെട്ടിട ഉടമയെ സഹായിക്കാനാണ് നീക്കമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിക്കുന്നു. കോതായികുന്ന്‍ ബസ്‌ സ്റ്റാൻഡിലെ പേ ആൻഡ് പാർക്ക് സംബന്ധിച്ച് മുനിസിപ്പല്‍ ചെയര്‍പേഴ്സൻ നടത്തിയ പ്രസ്താവന വസ്തുതാപരമല്ലെന്ന് നഗരസഭ കൗൺസിലർമാരായ മുന്‍ ചെയർമാൻ എ.എം. ഹാരിദ്, മുന്‍ വൈസ് ചെയർമാൻ ടി.കെ. സുധാകരന്‍ നായര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ കെട്ടിട ഉടമയെ സഹായിക്കാനും സ്വാർഥതാൽപര്യം സംരക്ഷിക്കാനുമായി പേ ആൻഡ് പാർക്ക് ഒഴിവാക്കാൻ കൗൺസിലില്‍ ചർച്ച തുടങ്ങിയെങ്കിലും അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഉഭയകക്ഷി ചർച്ചക്കായി വൈസ് ചെയർമാനെ ചുമതലപ്പെടുത്തുക മാത്രമാണ് ഉണ്ടായത്. കൗൺസില്‍ തീരുമാനിക്കാത്ത കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രസ്താവന ഇറക്കിയ ചെയര്‍പേഴ്സൻ രാഷ്ട്രീയ സമ്മർദത്തിനു വഴിപ്പെട്ടതായി അവർ ആരോപിച്ചു. 10 വർഷമായി സൗജന്യമായി പാർക്കിങ് യഥേഷ്ടം നടത്തിയിരുന്ന സ്ഥലം നഗരസഭക്ക് വരുമാന വർധനയും വാഹനനിയന്ത്രണവും ലക്ഷ്യമാക്കി മുമ്പ് ലേലം ചെയ്ത് കൊടുക്കുകയായിരുന്നു. സ്വന്തമായി പ്രവേശന മാർഗമില്ലാത്ത സ്വകാര്യ കോംപ്ലക്സ് ഉടമക്ക് നഗരസഭ സ്ഥലം പ്രവേശന മാർഗമാക്കാനും സ്ഥാപനത്തിലേക്കുവരുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗജന്യമായി തരപ്പെടുത്തിക്കൊടുക്കാനും അച്ചാരം വാങ്ങിയ ചിലരുടെ താൽപര്യമാണ് പേ ആൻഡ് പാർക്ക് ലേലം ഒഴിവാക്കണം എന്നത്. ഇതിന് കൂട്ടുനിൽക്കാൻ യു.ഡി.എഫിന് സാധ്യമല്ല. പൊതുഖജനാവിന് നഷ്ടമുണ്ടാകുന്ന തീരുമാനം എടുത്താല്‍ പിന്തുണക്കാന്‍ തങ്ങളുണ്ടാകില്ലെന്നും അതിന് വേണ്ടി കൈപൊക്കുന്നവര്‍ തന്നെ പിന്നീട് വെള്ളം കുടിക്കേണ്ടിവരുമെന്നും കൗൺസിലർമാർ ഓർമപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story