മൂന്നാറിന് അത്യാധുനിക സൗകര്യത്തോടെ ആംബുലന്‍സ്

05:56 AM
12/07/2018
മൂന്നാർ: മികച്ച സൗകര്യമുള്ള ആശുപത്രിയില്ലാത്ത സേവനമായി. ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. എസ്. രാജേന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൊടുപുഴയിലെ ഹരിത അത്യാവശ്യസേവന സന്നദ്ധ പ്രസ്ഥാനത്തി​െൻറ വകയാണ് ആംബുലന്‍സ്. അടിയന്തര സാഹചര്യങ്ങളില്‍ മൂന്നാറിലേക്ക് 100 കിലോമീറ്ററോളം അകലെ തൊടുപുഴയില്‍നിന്നാണ് ആംബുലന്‍സ് എത്തിയിരുന്നത്. ഇത് രോഗികളുടെ ജീവനുതന്നെ ഭീഷണിയായിരുന്നു. അപകടങ്ങളില്‍പെടുന്നവരുടെയും അത്യാസന്ന നിലയിലുള്ളവരുടെയും നിര്‍ണായക നിമിഷങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് മൂന്നാറില്‍ ആംബുലന്‍സ് അനുവദിച്ചത്.
COMMENTS