ഒരുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

05:56 AM
12/07/2018
അടിമാലി: ഒരു കിലോ കഞ്ചാവുമായി യുവാവിനെ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മ​െൻറ് സ്ക്വാഡ് പിടികൂടി. തമിഴ്നാട് ബോഡിനായ്ക്കന്നൂർ കൊസവപാളയം സ്വദേശി ഉടുമ്പൻചോല താലൂക്കിലെ കുക്കുലാറിൽ താമസക്കാരനുമായ വിജി പെരുമാളിനെയാണ് (37) ബുധനാഴ്ച രാവിലെ ആറിന് പിടികൂടിയത്. കമ്പം, തേനി മേഖലകളിൽനിന്ന് കഞ്ചാവ് വാങ്ങി ടൂറിസ്റ്റുകൾക്കും ചില്ലറ കഞ്ചാവ് വിൽപനക്കാർക്കും നൽകുകയാണ് രീതിയെന്ന് റെയ്ഡ് സംഘം പറഞ്ഞു. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ പോയി കഞ്ചാവ് വാങ്ങി ഉടുമ്പൻചോലയിലെ വീട്ടിലേക്ക് പോകുന്നതിനിടയാണ് എക്സൈസ് സംഘത്തി​െൻറ വലയിൽ കുടുങ്ങിയത്. രണ്ടു മാസമായി എക്സൈസി​െൻറ രഹസ്യനിരീക്ഷണത്തിലായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജീസണി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാർ, പ്രിവൻറിവ് ഓഫിസർമാരായ സുകു, സുരേഷ് കുമാർ, ലിജോ ഉമ്മൻ, സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സഹദേവൻ പിള്ള, മീരാൻ, വിനോജ്, ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
COMMENTS