ദേശീയ വിരവിമുക്തി ദിനം ജില്ലതല ഉദ്ഘാടനം നാളെ

06:14 AM
09/08/2018
ചെറുതോണി: ദേശീയ വിരവിമുക്തി ദിനം -2018​െൻറ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വാഴത്തോപ്പ് സ​െൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് ഡി.എം.ഒ ഡോ. എൻ. പ്രിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികളിലെ പോഷകാഹാര വൈകല്യങ്ങൾക്കും വിളർച്ചക്കും പഠന-കളി വിമുഖതക്കും പ്രധാന കാരണം വിരശല്യമാണ്. നാടവിര, ഉണ്ടവിര, കൊക്കോപ്പുഴു, കൃമി തുടങ്ങി നാലുതരം വിരകളാണുള്ളത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതുവഴി ഒരുപരിധിവരെ വിരശല്യം നിയന്ത്രിക്കാൻ സാധിക്കും. കേരളത്തിലെ ഒന്നുമുതൽ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഒറ്റദിവസം ഗുളിക നൽകുന്നതുവഴി സാമൂഹികമായിത്തന്നെ വിരകളുടെ പകർച്ച തടയാൻ സാധിക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. ജില്ലയിലെ എല്ലാ സ്കൂളുകളും അംഗൻവാടികളും കേന്ദ്രീകരിച്ച് 2,40,816 കുട്ടികൾക്ക് വിരഗുളിക നൽകാനാണ് തീരുമാനം. ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 618 സ്കൂളുകളും 1563 അംഗൻവാടികളിലുമായി അധ്യാപകരുടെ മേൽനോട്ടത്തിൽ വിരഗുളിക നൽകും. ഏതെങ്കിലും കാരണത്താൽ ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് 17ന് വീണ്ടും വിരഗുളിക നൽകുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ്, മാസ്മീഡിയ ഓഫിസർ വി.എൻ. പീതാംബരൻ, എൻ.ആർ.എച്ച്.എം േപ്രാഗ്രാം ഓഫിസർ ജിജിൽ മാത്യു എന്നിവർ അറിയിച്ചു. മഴ വീണ്ടും കനത്തു; മരം വീണും മണ്ണിടിഞ്ഞും ഗതാഗത തടസ്സം അടിമാലി: ചെറിയ ഇടവേളക്ക് ശേഷം കാലവർഷം വീണ്ടും കനത്തു. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ ബുധനാഴ്ച വൈകിയും ശമിക്കാതെ തുടരുന്നു. അടിമാലിയെ ബന്ധിപ്പിക്കുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും അടിമാലി-കുമളി ദേശീയപാതയിലും മരം വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാരും സ്കൂൾ കൂട്ടികളും പെരുവഴിയിലായി. അടിമാലിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ബുധനാഴ്ച രാവിലെ ഒമ്പതോടെ നേര്യമംഗലത്തിന് സമീപം റാണിക്കല്ലിൽ വലിയ മരം ദേശീയപാതയിലേക്ക് വീണു. ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. അടിമാലിയിൽനിന്ന് ഫയർഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. ൈവകീട്ട് നാലോടെ അടിമാലി-കുമളി ദേശീയപാതയിൽ കല്ലാർകുട്ടി ഡാം ടോപ്പ്, നായികുന്ന് കവല, അടിമാലി കോളജ് കുന്ന് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ വിടുന്ന സമയമായതിനാൽ സ്കൂൾ ബസുകളും കുട്ടികളും വഴിയിൽ കുടുങ്ങി. ഒരുമണിക്കൂറിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അടിമാലി ബസ് സ്റ്റാൻഡ്, ലൈബ്രറി റോഡ്, അച്യുതമേനോൻ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഇരുമ്പുപാലം പടിക്കപ്പ് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പൊളിഞ്ഞ പാലം കോളനി റോഡ്, വിവേകാനന്ദ റോഡ് എന്നീ റോഡുകൾ വെള്ളത്തിലായി. ഇരുമ്പുപാലം പതിനാലാംമൈലിൽ ദേവിയാർ പുഴ കരകവിഞ്ഞൊഴുകി എട്ട് വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുറത്തികുടി ആദിവാസി കോളനി ഒറ്റപ്പെട്ടു. ആവറുകുട്ടിയിൽ പുഴ കരകവിഞ്ഞതും മാങ്കുളം പാത നിരവധി ഇടങ്ങളിൽ ഒലിച്ച് പോയതുമാണ് കാരണം. കല്ലാർകുട്ടി, ലോവർപെരിയാർ അണക്കെട്ടുകളും തുറന്നുവിട്ടു. ഉച്ചകഴിഞ്ഞതോടെ ദേശീയപാതയിൽ വാളറക്കും നേര്യമംഗലത്തിനും ഇടയിൽ മൂന്നിടത്ത് മരം വീണ് ചെറിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. വാളറയിൽ റോഡ് ഇടിഞ്ഞ് ഗതാഗതം മുടങ്ങിയ ഭാഗത്ത് വീണ്ടും റോഡ് ദുർബലമായതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ച് തോട്ടം മേഖല മൂന്നാർ: ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിക്ക് ആദരാഞ്ജലി അർപ്പിച്ച് തോട്ടം മേഖല. വ്യാഴാഴ്ച രാവിലെ നല്ലതണ്ണി റോഡിൽനിന്ന് മൗനജാഥയായി എത്തിയ പ്രവർത്തകർ ടൗണിൽ അനുസ്മരണ യോഗവും നടത്തി. മന്നൻ, മോഹൻ ദാസ്, നല്ല കണ്ണൻ, ശ്രീനിവാസൻ, എസ്. വേലു, ബാബു എന്നിവർ സംസാരിച്ചു.
Loading...
COMMENTS