തോട്ടം കരിഞ്ഞുണങ്ങുന്നു; ഏലം കർഷകർ ആശങ്കയിൽ

  • മ​ഴ വി​ട്ട്​ നി​ൽ​ക്കു​ക​യും ചൂ​ട്​ വ​ർ​ധി​ക്കു​ക​യും ചെ​യ്തതാണ്​ കാരണം

09:43 AM
28/02/2020
വേനൽ ചൂടിൽ ഏല ചെടി നശിച്ച കൃഷിത്തോട്ടം

ക​ട്ട​പ്പ​ന: വേ​ന​ൽ​ച്ചൂ​ടി​ൽ ഏ​ലം​കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. നെ​ഞ്ചി​ൽ തീ​ക്ക​ന​ലു​മാ​യി ഏ​ലം ക​ർ​ഷ​ക​ർ. മ​ഴ വി​ട്ട്​ നി​ൽ​ക്കു​ക​യും ചൂ​ടി​​െൻറ ആ​ധി​ക്യം വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ്​ ഹൈ​റേ​ഞ്ചി​ലെ ഏ​ലം കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. അ​ര​യേ​ക്ക​ർ മു​ത​ൽ പ​ത്തേ​ക്ക​ർ വ​രെ ഏ​ല​കൃ​ഷി​യു​ള്ള ക​ർ​ഷ​ക​രാ​ണ് വേ​ന​ൽ​ച്ചൂ​ടി​​െൻറ  ആ​ഘാ​ത​ത്തി​ൽ ത​രി​ച്ചു​നി​ൽ​ക്കു​ന്ന​ത്. ഒ​ട്ടു​മി​ക്ക ക​ർ​ഷ​ക​രു​ടെ​യും ഏ​ല​ച്ചെ​ടി​യു​ടെ ത​ണ്ട് ചൂ​ടി​ൽ വാ​ടി​വീ​ണു. ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത തോ​ട്ട​ങ്ങ​ളി​ലെ ഭൂ​രി​ഭാ​ഗം ചെ​ടി​ക​ളെ​യും ഇ​തു ബാ​ധി​ച്ചു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഏ​ല​ക്കൃ​ഷി​ക്ക് ഉ​ണ്ടാ​യ ന​ഷ്​​ട​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വേ​ന​ൽ ചൂ​ട് കൃ​ഷി​ക്ക് നാ​ശ​മു​ണ്ടാ​ക്കി​യ​ത്. ഏ​ല​ത്തി​ന് ന​ല്ല വി​ല കി​ട്ടി​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ഴു​ണ്ടാ​യ കൃ​ഷി ന​ഷ്​​ടം ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​നാ​വു​ന്നി​ല്ല. ചെ​ടി ഉ​ണ​ങ്ങി ന​ശി​ച്ച​തി​നാ​ൽ ആ​വ​ർ​ത്ത​ന കൃ​ഷി ചെ​യ്​​ത്​ പു​തി​യ ചെ​ടി ന​ട്ട് വി​ള​വു​ണ്ടാ​ക്കാ​ൻ കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ർ​ഷ​മെ​ടു​ക്കും.

ഏ​ല​ത്തി​ന് കി​ലോ​ക്ക്​ ശ​രാ​ശ​രി 2500 രൂ​പ വി​ല കി​ട്ടി​യി​രു​ന്ന സ​മ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വി​ല കു​റ​വാ​ണെ​ങ്കി​ലും മെ​ച്ച​പ്പെ​ട്ട വി​ല​യാ​ണ് ഇ​പ്പോ​ഴും. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് കി​ലോ​ക്ക്​ 3500 രൂ​പ വ​രെ വി​ല ല​ഭി​ച്ചി​രു​ന്നു. ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ഏ​ലം വി​റ്റു​ക​ഴി​ഞ്ഞു. വ​ൻ​കി​ട വ്യാ​പാ​രി​ക​ളു​ടെ​യും ഏ​താ​നും എ​സ്​​റ്റേ​റ്റ്​ ഉ​ട​മ​ക​ളു​ടെ​യും കൈ​യി​ൽ മാ​ത്ര​മാ​ണ് സ്​​റ്റോ​ക്ക്​ ഉ​ള്ള​ത്. വേ​ന​ൽ ആ​ഘാ​ത​ത്തി​ൽ വി​ല ഉ​യ​ർ​ന്നാ​ലും അ​തി​​െൻറ നേ​ട്ടം അ​വ​ർ കൈ​യ​ട​ക്കും. ഏ​ല​ക്കൃ​ഷി ക​രി​ഞ്ഞ് കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡി​​െൻറ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ല. വി​ള ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തി​​െൻറ സ​ഹാ​യ​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കി​ല്ല. ബാ​ങ്ക് വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ബാ​ങ്കു​ക​ൾ കാ​ർ​ഷി​ക വാ​യ്പ​ക​ളി​ൽ ജ​പ്തി ന​ട​പ​ടി​ക​ളും തു​ട​ങ്ങും. കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​ത്തി​​െൻറ​യും വാ​യ്പ തി​രി​ച്ച​ട​വ് മൊ​റ​​ട്ടോ​റി​യ​ത്തി​​െൻറ​യും കാ​ലാ​വ​ധി സ​ർ​ക്കാ​ർ നീ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Loading...
COMMENTS