സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

  • പാലങ്ങളും കൈവരിയില്ലാത്ത കലുങ്കുകളും അപകടഭീഷണി സൃഷ്​ടിക്കുന്നു 

11:42 AM
24/02/2020
എടാട്​ ജങ്​ഷനിലെ അപകടാവസ്ഥയിലായ പാലം

തൊ​ടു​പു​ഴ: സം​സ്ഥാ​ന​പാ​ത​യി​ലെ പാ​ല​ങ്ങ​ളും കൈ​വ​രി​യി​ല്ലാ​ത്ത ക​ലു​ങ്കു​ക​ളും  അ​പ​ക​ട​ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്നു. മൂ​ല​മ​റ്റം-​വാ​ഗ​മ​ണ്‍ സം​സ്ഥാ​ന​പാ​ത​യി​ൽ ​ഒ​​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. മൂ​ല​മ​റ്റം എ​ടാ​ട് ജ​ങ്​​ഷ​നി​ലെ പാ​ല​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തു​മൂ​ലം ഒ​റ്റ​വ​രി​യാ​യി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കൂ. ടു​റി​സ്​​റ്റ്​  കേ​ന്ദ്ര​ങ്ങ​ളാ​യ വാ​ഗ​മ​ണ്‍, പു​ള്ളി​ക്കാ​നം, ത​ങ്ങ​ള്‍പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള  റോ​ഡി​ലെ  ഈ ​പാ​ല​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വീ​തി​ക്കു​റ​വി​നാ​ല്‍ നി​യ​ന്ത്ര​ണം കി​ട്ടാ​തെ വാ​ഹ​ന​ങ്ങ​ള്‍ ത​ട്ടി ഒ​രു​വ​ശ​ത്തെ കൈ​വ​രി​ക​ള്‍ ത​ക​ര്‍ന്ന് പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​വും ഉ​ണ്ടാ​യി. കു​ത്തി​റ​ക്ക​വും വ​ള​വും കൂ​ടി​യ ഭാ​ഗ​ത്താ​ണ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ല്‍ നീ​ളം കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ള​വി​ലൂ​ടെ  ക​ട​ന്നു​പോ​കു​മ്പോ​ള്‍ കൈ​വ​രി​യി​ല്‍ ത​ട്ടി​യും അ​പ​ക​ടം ഉ​ണ്ടാ​കു​ന്നു.

വാ​ഗ​മ​ണ്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി  നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സേ​ന ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പാ​ല​ത്തി​ന് ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തു​മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ കാ​ല്‍ന​ട​ക്കാ​ര്‍ക്ക് പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.  ഇ​ത്​ മാ​ത്ര​മ​ല്ല, ജി​ല്ല​യി​ലെ മി​ക്ക​യി​ട​ത്തും കൈ​വ​രി​യും മ​തി​യാ​യ സു​ര​ക്ഷ​വേ​ലി​ക​ളു​ം ഇ​ല്ലാ​ത്ത​ത്​ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ചെ​റു​തോ​ണി​യി​ൽ​നി​ന്ന്​ നേ​ര്യ​മം​ഗ​ലം വ​രെ 48 കി.​മീ. നീ​ളു​ന്ന റോ​ഡി​ൽ കൈ​വ​രി​യും മ​തി​യാ​യ സു​ര​ക്ഷ​വേ​ലി​ക​ളും ഇ​ല്ലാ​ത്ത ഇ​രു​പ​തോ​ളം പാ​ല​ങ്ങ​ളാ​ണു​ള്ള​ത്. വ​ള​വു​ക​ളും തി​രി​വു​ക​ളും ഏ​റെ ഉ​ള്ള​തി​നാ​ൽ തൊ​ട്ട​ടു​ത്ത് എ​ത്തു​മ്പോ​ൾ മാ​ത്ര​മേ വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ഇ​ത്ത​രം അ​പ​ക​ട​ക്കെ​ണി നേ​ർ​ക്കു​നേ​ർ കാ​ണാ​നാ​കൂ. തൊ​ടു​പു​ഴ ആ​ന​ക്ക​യം റോ​ഡി​ൽ മ​ല​ങ്ക​ര ഗേ​റ്റി​നു​സ​മീ​പം ചെ​റി​യ തോ​ടി​നു​മു​ക​ളി​െ​ല വീ​തി കു​റ​ഞ്ഞ ക​ലു​ങ്കി​ന്​ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്. 20 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള തോ​ടി​ന​രി​കി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യോ ക്രാ​ഷ് ഗാ​ർ​ഡോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. വീ​തി കു​റ​ഞ്ഞ​തും കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​തു​മാ​യ ഇ​രു​പ​തേ​ക്ക​ർ പാ​ല​വും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

Loading...
COMMENTS