Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശബരിമല തീർഥാടകരുടെ...

ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്
cancel
camera_alt???????????????? ????? ???????? ????? ?????? ??????????? ????? ???????????? ?????

മുണ്ടക്കയം ഈസ്​റ്റ്​: കൊല്ലം-തേനി ദേശീയപാതയിൽ കൊടുകുത്തിക്ക്​ സമീപം ചാമപ്പാറ വളവിൽ തമിഴ്നാട്ടിൽനിന്നെത്തിയ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. വ്യാഴാഴ്​ച രാവിലെ 8.30നാണ് സംഭവം. പരിക്കേറ്റ ചെന്നൈ സ്വദേശികളായ രാജേഷ് (35), പ്രജത് (15), ലളിത് (30), ദീപക് (26), ആർ. ശിവ (32), കാർത്തിക് (30) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിലും സാരമായി പരിക്കേറ്റ അയ്യാദുരൈ (29), ഗണേശ് (30) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

ഇതിനിടെ, കൊടുകുത്തിയിൽ അപകടത്തിൽപെട്ട ശബരിമല തീർഥാടകരുടെ വാഹനം ഉയർത്താനെത്തിയ അഗ്​നിശമന സേനയുടെ വാഹനം പെരുവന്താനത്തിനു സമീപം കാറുകളിലിടിച്ച്​ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. അപകടങ്ങളെ തുടർന്ന് ദേശീയപാതയിൽ ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story