വാഗമണ്ണിൽ ഹരിത ​െചക്ക്​പോസ്​റ്റ്

  • പ്ലാസ്​റ്റിക്​ നിരോധനം കർശനമാക്കുന്നു 

  • തു​ണി​സ​ഞ്ചി, പ്ര​കൃ​തി​സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ േപ്രാ​ത്സാ​ഹി​പ്പി​ക്കും

10:00 AM
22/11/2019

തൊ​ടു​പു​ഴ: വാ​ഗ​മ​ൺ ടൂ​റി​സ്​​റ്റ് കേ​ന്ദ്ര​ത്തി​ലെ പ്ലാ​സ്​​റ്റി​ക്​ വി​നി​യോ​ഗം ത​ട​യു​ന്ന​തി​ന് പു​ള്ളി​ക്കാ​നം-​ഇ​ടു​ക്കു​പാ​റ, ഉ​പ്പു​ത​റ-​വ​ട്ട​പ്പ​താ​ൽ, വ​ഴി​ക്ക​ട​വ്, കോ​ലാ​ഹ​ല​മേ​ട്, കൈ​ചൂ​ണ്ടി ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​രി​ത ചെ​ക്ക്പോ​സ്​​റ്റ്​ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. ക​ല​ക്ട​ർ എ​ച്ച്. ദി​നേ​ശ​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്​​ട​റേ​റ്റി​ൽ ചേ​ർ​ന്ന ‘വ​ഴി​കാ​ട്ടാ​ൻ വാ​ഗ​മ​ൺ’ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ ഈ ​തീ​രു​മാ​നം. ഹ​രി​ത​ക​ർ​മ​സേ​ന​യെ​കൂ​ടി ഏ​റ്റെ​ടു​ത്ത്് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്കു​ന്ന​തി​​െൻറ സാ​ധ്യ​ത പ​ഞ്ചാ​യ​ത്ത് യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്കാ​നും ധാ​ര​ണ​യാ​യി. 50 മൈേ​ക്രാ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്​​റ്റി​ക്​ ക്യാ​രി ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കും. പ്ര​കൃ​തി​സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും വ്യാ​പ​ക​മാ​ക്കു​ന്ന​തി​നും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും കു​ടും​ബ​ശ്രീ​യു​മാ​യി സ​ഹ​ക​രി​ച്ച് ഹ​രി​ത​സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കും. സ്​​റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, ചി​ല്ലു​ഗ്ലാ​സു​ക​ൾ മു​ത​ലാ​യ​വ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ട​ക​ക്ക്​ ല​ഭ്യ​മാ​ക്കും. തു​ണി​സ​ഞ്ചി, പ്ര​കൃ​തി​സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ േപ്രാ​ത്സാ​ഹി​പ്പി​ക്കും. ടൂ​റി​സം ഡെ​സ്​​റ്റി​നേ​ഷ​നു​ക​ളി​ൽ സ്​​പോ​ൺ​സ​ർ​മാ​രെ ക​ണ്ടെ​ത്തി ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ, ഡെ​സ്​​റ്റ്​ ബി​ന്നു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കും.

മെ​റ്റീ​രി​യ​ൽ ക​ല​ക്​​ഷ​ൻ സ​െൻറ​ർ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് സ്ഥാ​പി​ക്കും. അ​ജൈ​വ പാ​ഴ്വ​സ്​​തു​ക്ക​ൾ നീ​ക്കം ചെ​യ്യ​ൽ, ത​രം​തി​രി​ക്ക​ൽ-​ആ​ർ.​ആ​ർ.​എ​ഫ് ലി​ങ്കേ​ജ് ക്ലീ​ൻ കേ​ര​ള ക​മ്പ​നി, സ്​​ക്രാ​പ് ഡീ​ലേ​ഴ്സ്​ എ​ന്നി​വ​ർ​ക്ക് നി​രോ​ധ​നം സം​ബ​ന്ധി​ച്ച ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷ​ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കും. എ.​ഡി.​എം ആ​ൻ​റ​ണി സ്​​ക​റി​യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ആ​ർ. രാ​ജേ​ന്ദ്ര​ൻ (ഏ​ല​പ്പാ​റ), ടോ​മി കു​ന്നേ​ൽ (അ​റ​ക്കു​ളം), എ​സ്. പ്ര​വീ​ണ (പീ​രു​മേ​ട്), അം​ഗ​ങ്ങ​ളാ​യ എം.​പി. മി​നി​മോ​ൾ, മി​നി സു​രേ​ന്ദ്ര​ൻ, എ​സ്. ക​റു​പ്പ​സ്വാ​മി, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​ മ​ധു, ശു​ചി​ത്വ​മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സാ​ജു സെ​ബാ​സ്​​റ്റ്യ​ൻ, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ കെ.​കെ. ഷീ​ല, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Loading...
COMMENTS