Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസും ജീപ്പും ...

ബസും ജീപ്പും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്​

text_fields
bookmark_border
ബസും ജീപ്പും  കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്​
cancel
camera_alt???????????-????? ????????????? ?????? ????????? ??????? ?? ???????????????? ???? ??????? ????????????? ??????

നെടുങ്കണ്ടം: നെടുങ്കണ്ടം-കമ്പം അന്തർസംസ്​ഥാന പാതയിൽ തമിഴ്നാട് ട്രാൻസ്​പോർട്ട് ബസും തമിഴ്നാട്ടിൽനിന്ന്​ ക േരളത്തിലേക്ക്് തൊഴിലാളികളുമായി വന്ന ജീപ്പും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ജീപ്പ് ൈഡ്രവർ തമിഴ്നാട് സ്വദേശി മുരുകൻ, തൊഴിലാളി സ്​ത്രീകളായ മാരിയമ്മ, രാസാത്തി, വെണ്ണില, തമിഴ്​ശെൽവി, സീനത്ത്, ജയചിത്ര, സാവിത്രി, വനിത, മുഖില, ശ്വേത എന്നിവരെ തേനി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ചൊവ്വാഴ്ച രാവിലെ 6.15ഓടെ തൂക്കുപാലം കൂട്ടാർ റോഡിൽ തേർഡ്ക്യാമ്പിനും ബാലഗ്രാമിനും ഇടയിലെ വളവിലാണ് അപകടം. നെടുങ്കണ്ടത്തുനിന്ന്​ കമ്പത്തേക്ക് പോയ ബസും തമിഴ്നാട്ടിൽനിന്ന്​ തൊഴിലാളികളുമായി നെടുങ്കണ്ടം ഭാഗത്തേക്ക് വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ജീപ്പ് ൈഡ്രവറുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ജീപ്പി​​െൻറ മുൻഭാഗം പൂർണമായി തകർന്നു. തൊഴിലാളികളുടെ വാഹനത്തി​​െൻറ മുൻഭാഗം ൈഡ്രവർ സീറ്റിനോട് ചേർന്ന് അമർന്ന അവസ്​ഥയിലായിരുന്നു. നാട്ടുകാർ ജീപ്പ്​ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ബസ്​ തെറ്റായ ദിശയിലെത്തിയതാണ് അപകടകാരണമെന്ന് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story