Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒറ്റയാ​െൻറ ആക്രമണം; ...

ഒറ്റയാ​െൻറ ആക്രമണം; നാല്​ സ്ത്രീകൾക്ക് പരിക്ക്

text_fields
bookmark_border
ഒറ്റയാ​െൻറ ആക്രമണം;  നാല്​ സ്ത്രീകൾക്ക് പരിക്ക്
cancel

രാ​ജാ​ക്കാ​ട്: ശാ​ന്ത​ൻ​പാ​റ പ​ന്നി​യാ​ർ ഹാ​രി​സ​ൺ മ​ല​യാ​ളം എ​സ്​​റ്റേ​റ്റി​ൽ ഒ​റ്റ​യാ​​െൻറ ആ​ക്ര​മ​ണ​ത ്തി​ൽ നാ​ല്​ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. പ​ന്നി​യാ​ർ എ​സ്​​റ്റേ​റ്റ്​ ല​യ​ത്തി​ലെ മു​ക്കു​ടാ​തി (50), സെ​ൽ​വി (45), ശ​കു​ന്ത​ള (45), ക​ണ്ണ​കി (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ല്ലാ​വ​രെ​യും തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​യു​ക​യും ഹൃ​ദ​യ​ഭാ​ഗ​ത്ത് ച​വി​ട്ടേ​ൽ​ക്കു​ക​യും ചെ​യ്ത മു​ക്കു​ടാ​തി​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. തേ​യി​ല​ത്തോ​ട്ട​ത്തി​ലെ കാ​ടു​പി​ടി​ച്ച ഭാ​ഗ​ത്ത് പ​ണി​ക്കെ​ത്തി​യ ഇ​വ​രെ ഒ​റ്റ​യാ​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തു​മ്പി​ക്കൈ​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് മു​ക്കു​ടാ​തി നി​ല​ത്ത് വീ​ണു.

മു​ന്നോ​ട്ട് കു​തി​ച്ച ആ​ന ശ​കു​ന്ത​ള​യു​ടെ തോ​ളി​ൽ തു​മ്പി​ക്കൈ​കൊ​ണ്ട് പി​ടി​ച്ചെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ തോ​ളി​ന് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. മു​ന്നോ​ട് കു​തി​ച്ച ആ​ന​യു​ടെ കാ​ൽ ത​ട്ടി​യാ​ണ് മു​ക്കു​ടാ​തി​യു​ടെ വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ​ത്. മ​റ്റു​ള്ള​വ​ർ​ക്കും തു​മ്പി​ക്കൈ​ക്കു​ള്ള അ​ടി​യേ​റ്റും ഓ​ട്ട​ത്തി​നി​ടെ ഉ​രു​ണ്ട് വീ​ണും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യെ ഓ​ടി​ച്ച​ക​റ്റി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ന്ന​തി​ന് മു​ക​ൾ​ഭാ​ഗ​ത്താ​യി മ​റ്റൊ​രു ആ​ന​ക്കൂ​ട്ട​വു​മു​ണ്ടാ​യി​രു​ന്നു. വി​വ​രം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​നേ​ജ്മ​െൻറ്​ അ​റി​യി​ച്ചി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story