മുനിയറകൾ മൺമറയുന്നു

  • മുനിയറകള്‍  സാമൂഹികവിരുദ്ധർ നശിപ്പിക്കുന്നു •സംരക്ഷിക്കാൻ നടപടിയെടുക്കാതെ അധികൃതർ

09:52 AM
04/10/2019
മറയൂര്‍ മുരുകന്‍മലയില്‍ മുനിയറകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച നിലയില്‍

മ​റ​യൂ​ര്‍: അ​ഞ്ചു​നാ​ട് മേ​ഖ​ല​ക​ളി​ലെ മ​ല​നി​ര​ക​ളി​ൽ 6000 വ​ര്‍ഷ​ത്തെ അ​തി​ജീ​വി​ച്ച ശി​ലാ​യു​ഗ​കാ​ല​ത്തെ തി​രു​ശേ​ഷി​പ്പു​ക​ളാ​യ മു​നി​യ​റ​ക​ൾ സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. ച​രി​ത്ര​പ​ര​മാ​യി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട മു​നി​യ​റ​ക​ള്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ  കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. മ​റ​യൂ​ര്‍-​കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മു​നി​യ​റ​ക​ളു​ടെ ച​രി​ത്രം 1967 ട്രാ​വ​ന്‍കൂ​ര്‍ സ്​​റ്റ​ഡീ​സി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ല്‍ക്ക​ട​വ് ഭാ​ഗ​ത്തെ പാ​മ്പാ​റി​​െൻറ തീ​ര​ങ്ങ​ള്‍, കോ​ട്ട​ക്കു​ളം, മു​രു​ക​ന്‍മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റാ​യി​ര​ത്തി​ല​ധി​കം മു​നി​യ​റ​ക​ള്‍ ഉ​ള്ള​താ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, നി​ല​വി​ല്‍ 635 മു​നി​യ​റ​ക​ള്‍ മാ​ത്ര​മാ​ണ് ത​ക​രാ​തെ പൂ​ര്‍വ​സ്ഥി​യി​ലു​ള്ള​ത്. അ​വ​ശേ​ഷി​ക്കു​ന്ന​വ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​​െൻറ അ​ശ്ര​ദ്ധ​മൂ​ല​വും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ഇ​ട​പെ​ട​ല്‍മൂ​ല​വും ന​ശി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ത​ന്നെ ഏ​റ്റ​വു​മ​ധി​കം മു​നി​യ​റ​ക​ളു​ള്ള മു​രു​ക​ന്‍ മ​ല​യാ​ണ് മ​ദ്യ​പാ​നി​ക​ളു​ടെ പ്ര​ധാ​ന കേ​ന്ദ്രം.

യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശം മ​ദ്യ​ക്കു​പ്പി​ക​ളാ​ലും മ​റ്റു​മാ​ലി​ന്യ​ങ്ങ​ളാ​ലും നി​റ​യു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ സാം​സ്‌​കാ​രി​ക​മാ​യി ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍ത്തി​യി​രു​ന്ന ജ​ന​ത വ​സി​ച്ചി​രു​ന്നു എ​ന്ന​തി​​െൻറ കൂ​ടി തെ​ളി​വാ​ണ് മ​റ​യൂ​രി​ലെ മു​നി​യ​റ​ക​ളും ഗു​ഹാ​ചി​ത്ര​ങ്ങ​ളും. പു​രാ​വ​സ്തു ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍ വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ്​ ഗ്രോ​ത്ര​ജ​ന​ത സം​സ്​​കാ​രം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് മു​നി​യ​റ​ക​ള്‍ നി​ര്‍മി​ച്ച​ത്. മ​റ​യൂ​രി​ലെ ഗു​ഹാ​ചി​ത്ര​ങ്ങ​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ മു​ന്‍ ആ​ര്‍ക്കി​യോ​ള​ജി​ക്ക​ല്‍ സൂ​പ്ര​ണ്ടി​ങ്​ ആ​ര്‍ക്കി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​പ​ദ്​​മ​നാ​ഭ​ന്‍ ത​മ്പി ഈ ​ഗു​ഹാ​ചി​ത്ര​ങ്ങ​ള്‍ക്ക് 5000 മു​ത​ല്‍ 7000 വ​ര്‍ഷം​വ​രെ പ​ഴ​ക്ക​മാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ര​യു​മ​ധി​കം ച​രി​ത്ര​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള മു​രു​ക​ന്‍മ​ല​യി​ലെ മു​നി​യ​റ​ക​ളും ഗു​ഹാ​ചി​ത്ര​ങ്ങ​ളു​മ​ട​ങ്ങു​ന്ന തി​രു​ശേ​ഷി​പ്പു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ന്‍ പ​ഞ്ചാ​യ​ത്തും പു​രാ​വ​സ്തു വ​കു​പ്പും ഇ​ട​പെ​ട​ണ​​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Loading...
COMMENTS