വാഹന പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ്​ പിടിച്ചു; രണ്ട​ുപേർ പിടിയിൽ

10:00 AM
17/05/2019
എക്സൈസ്​ വാഹന പരിശോധനയിൽ കഞ്ചാവുമായി പിടിയിലായ റിേൻറാ, ശരത്

നെ​ടു​ങ്ക​ണ്ടം: അ​തി​ർ​ത്തി ചെ​ക്പോ​സ്​​റ്റി​ലും ചോ​റ്റു​പാ​റ​യി​ലും എ​ക്സൈ​സ്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ബൈ​ക്കി​ലും കാ​റി​ലു​മാ​യി എ​ത്തി​യ സം​ഘ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ശ്രീ​ക​ണ്ഠാ​പു​രം ഇ​ട​ശ്ശേ​രി​ൽ റിേ​ൻ​റാ (28), ആ​ല​പ്പു​ഴ ആ​ര്യ​നാ​ട് ത​ല​വ​ടി കു​റ്റി​പ്പു​റ​ത്ത് വെ​ളി​യി​ൽ ശ​ര​ത് (21) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​മ്പ​ത്തു​നി​ന്ന്​ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കെ.​എ​ൽ 40 കെ 1962 ​ഫോ​ർ​ഡ് ഫി​ഗോ കാ​റും 750 ഗ്രാം ​ക​ഞ്ചാ​വും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ക​മ്പം​മെ​ട്ട് എ​ക്സൈ​സ്​ ചെ​ക്പോ​സ്​​റ്റി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തൂ​ക്കു​പാ​ല​ത്തി​ന​ടു​ത്ത്്് ചോ​റ്റു​പാ​റ ഭാ​ഗ​ത്ത്് എ​ക്സൈ​സ്​ ന​ട​ത്തി​യ രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​െൻറ സീ​റ്റി​ന​ടി​യി​ലാ​യി ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വാ​ണ്​ പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ എ​ക്സൈ​സ്​ സം​ഘ​ത്തെ ക​ണ്ട് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച്്് ഓ​ടി​പ്പോ​യി. പി​ന്നാ​ലെ എ​ത്തി​യ എ​ക്സൈ​സ്​ കെ.​എ​ൽ 37 ജെ  2608 ​എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു

പ​രി​ശോ​ധി​ച്ച​പ്പോ​ൾ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 750 ഗ്രാം ​ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി എ​ക്സൈ​സ്​ ​െഡ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഉ​ടു​മ്പ​ൻ​ചോ​ല റേ​ഞ്ചും പ്ര​ത്യേ​ക ടീ​മും ചോ​റ്റു​പാ​റ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടാ​നാ​യ​ത്. പ്ര​തി​ക​ൾ ഓ​ടി​പ്പോ​യ​തി​നാ​ൽ ബൈ​ക്ക് ഉ​ട​മ​സ്​​ഥ​ൻ ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ പേ​ര​മ്പ​ല​ത്തി​ൽ മു​ഹ​മ്മ​ദ് ഫി​റോ​സ്​ (19) എ​ന്ന​യാ​ൾ​ക്കെ​തി​രെ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. 

Loading...
COMMENTS