ദുരിതം വിതച്ച്​  മങ്ങാട്ടുകവല ബസ്​സ്​റ്റാൻഡ്​

  • കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ്​ ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ൽ 

09:51 AM
15/05/2019
തകർന്ന മങ്ങാട്ടുകവല ബസ്​സ്​റ്റാൻഡ്​

തൊ​ടു​പു​ഴ: ദി​നേ​ന നൂ​റു​ക​ണ​ക്കി​നു ബ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്​​സ്​​റ്റാ​ൻ​ഡ്​ ത​ക​ര്‍ന്ന് കു​ണ്ടും കു​ഴി​യു​മാ​യി. ബ​സു​ക​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്​​ത മ​ഴ​യി​ൽ ​സ്​​റ്റാ​ൻ​ഡ്​ മു​ഴു​വ​ന്‍ വെ​ള്ളം നി​റ​ഞ്ഞ്​ ച​ളി​ക്കു​ള​മാ​യി. തൊ​ടു​പു​ഴ​ക്ക്​ സ​മീ​പ​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​വും മ​റ്റു ഭാ​ഗ​ത്തേ​ക്ക്​ ബ​സു​ക​ള്‍ പോ​കു​ന്ന സം​ഗ​മ​കേ​ന്ദ്ര​വു​മെ​ന്ന നി​ല​യി​ല്‍ ഏ​റെ പ്രാ​ധാ​ന്യം മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്​​സ്​​റ്റാ​ന്‍ഡി​നു​ണ്ട്. എ​ന്നാ​ല്‍, സ്​​റ്റാ​ൻ​ഡി​നോ​ട്​ അ​ധി​കൃ​ത​ര്‍ അ​വ​ണ​ന കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ്​ ആ​ക്ഷേ​പം. ക​രി​മ​ണ്ണൂ​ര്‍, ഉ​ടു​മ്പ​ന്നൂ​ർ, വ​ണ്ണ​പ്പു​റം, തൊ​മ്മ​ന്‍കു​ത്ത്, പെ​രി​ങ്ങാ​ശേ​രി മേ​ഖ​ല​ക​ളി​ലേ​ക്കും കാ​രി​ക്കോ​ട്, ക​ല​യ​ന്താ​നി,

പൂ​മാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ബ​സു​ക​ള്‍ തൊ​ടു​പു​ഴ​യി​ല്‍നി​ന്ന്​  മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യാ​ണ് പോ​കു​ന്ന​ത്.  ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍ക്കു​ന്ന​ത് മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്​​സ്​​റ്റാ​ൻ​ഡി​ലാ​ണ്. നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.  കൂ​ടാ​തെ, കാ​രി​ക്കോ​ട് ജി​ല്ല ആ​ശു​പ​ത്രി, ജി​ല്ല ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി, ജി​ല്ല മൃ​ഗാ​ശു​പ​ത്രി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ആ​ളു​ക​ളു​ടെ​യും പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഈ ​ബ​സ് സ്​​റ്റാ​ൻ​ഡ്.

മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്​​സ്​​റ്റാ​ൻ​ഡി​നോ​ട്​ അ​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല വ്യാ​പാ​ര സ​മു​ച്ച​യം നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത്​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ങ്ങാ​ട്ടു​ക​വ​ല മു​ഖ​ച്ഛാ​യ മാ​റി പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​കും. അ​ടു​ത്തി​ടെ ബൈ​പാ​സു​ക​ള​ട​ക്കം മി​ക്ക റോ​ഡു​ക​ളും ടാ​ർ ചെ​യ്​​തെ​ങ്കി​ലും മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്​​സ്​​റ്റാ​ൻ​ഡി​നെ ഒ​ഴി​വാ​ക്കി. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ സ്​​റ്റാ​ൻ​ഡി​ൽ നി​ൽ​ക്കാ​നാ​കാ​ത്ത അ​വ​സ്​​ഥ വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Loading...
COMMENTS