തുള്ളി കുടിക്കാൻ നൽകാതെ കുടിവെള്ള പദ്ധതി

  • നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചത്​ 25 ലക്ഷം ചെലവഴിച്ച്​

09:55 AM
10/05/2019
ജലസമൃദ്ധമായി കിടക്കുന്ന കുളമാംകുടി കോളനിയിലെ കിണർ

അ​ടി​മാ​ലി: 25 ല​ക്ഷം രൂ​പ ​െച​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന്​ തു​ള്ളി വെ​ള്ളം കു​ടി​ക്കാ​ൻ ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ള​മാം​കു​ഴി, പാ​ട്ടേ​ട​മ്പ് കു​ടി നി​വാ​സി​ക​ൾ. പ്ര​ദേ​ശ​ത്തെ 150ഓ​ളം കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത വേ​ന​ലി​ൽ ശു​ദ്ധ​ജ​ല​ത്തി​നും ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. കോ​ള​നി​ക്ക് സ​മീ​പം കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ നി​ർ​മി​ച്ച കി​ണ​ർ ജ​ല​സ​മൃ​ദ്ധ​മാ​യി കി​ട​ക്കു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​ലം​ഭാ​വം മൂ​ലം ഇ​വ​ർ ഇ​പ്പോ​ഴും വെ​ള്ള​ത്തി​നാ​യി കാ​ട്ടു​ചോ​ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. 

വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ് ജി​ല്ല പ​ഞ്ചാ​യ​ത്തി​​െൻറ പ​ദ്ധ​തി​യാ​യി​ട്ടാ​യി​രു​ന്നു പ്ര​ദേ​ശ​ത്ത് കി​ണ​റും മോ​ട്ടോ​ർ​പു​ര​യും ടാ​ങ്കും നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, മോ​േ​ട്ടാ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വൈ​ദ്യു​തി​യും വീ​ടു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ല ക​ണ​ക്​​ഷ​നും ഇ​ല്ലാ​തെ വ​ന്ന​തോ​ടെ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യി. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത​തോ​ടെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ്ര​തീ​ക്ഷ​യി​ലാ​യി. വീ​ടു​ക​ളി​ലേ​ക്ക് ക​ണ​ക്​​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കി.

മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വൈ​ദ്യു​തി ക​ണ​ക്​​ഷ​നും ല​ഭി​ച്ചു. പ​േ​ക്ഷ, മു​ഖം ക​ഴു​കാ​ൻ​പോ​ലും പൈ​പ്പി​ലൂ​ടെ വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്ന​ത്. കോ​ള​നി​ക്ക് അ​രി​കി​ൽ നി​ർ​മി​ച്ച കി​ണ​ർ ജ​ല​സ​മൃ​ദ്ധ​മാ​യി കി​ട​ക്കു​ക​യും പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നു​ൾ​പ്പെ​ടെ കാ​ൽ​കോ​ടി​യോ​ളം രൂ​പ ​െച​ല​വ​ഴി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Loading...
COMMENTS