ഉടങ്കണ്ണി-പെരുമല റോഡിലെ പാലത്തി​െൻറ അടിഭാഗം തകര്‍ന്നു

10:11 AM
03/05/2019
ഉടങ്കണ്ണി-പെരുമല റോഡിലെ പാലത്തി​െൻറ അടിഭാഗത്തെ കല്ലുകള്‍ അടര്‍ന്ന് മാറിയിരിക്കുന്നു

മ​റ​യൂ​ര്‍: ഉ​ട​ങ്ക​ണ്ണി പെ​രു​മ​ല റോ​ഡി​ലെ പാ​ല​ത്തി​ന് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍ത്തി അ​ടി​ഭാ​ഗം ത​ക​ര്‍ന്നു. ബ​സു​ള്‍പ്പെ​ടെ ഭാ​രം​ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ സ്ഥി​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍ത്തി പാ​ല​ത്തി​​െൻറ അ​ടി​ഭാ​ഗ​ത്തെ ക​ല്ലു​ക​ള്‍ അ​ട​ര്‍ന്നു​മാ​റു​ക​യും ഉ​ള്‍ഭാ​ഗ​ത്ത് വ​ലി​യ​തോ​തി​ലു​ള്ള വി​ള്ള​ലു​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പാ​ല​ത്തി​​െൻറ അ​ടി​ത്ത​റ​യി​ലെ ക​ല്ല് ര​ണ്ട് മീ​റ്റ​റി​ല​ധി​കം അ​ട​ര്‍ന്നു​മാ​റി​യി​രി​ക്കു​ക​യാ​ണ്. കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ത​ക​രാ​ർ സം​ഭ​വി​ച്ചി​രി​ക്കു​ന്ന ഈ ​പാ​ലം മ​റ്റു അ​പ​ക​ട​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കും മു​േ​മ്പ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Loading...
COMMENTS